KeralaLatest NewsNews

കമല്‍ഹാസനു സുധീരന്റെ പിന്തുണ

തിരുവനന്തപുരം: രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് പറഞ്ഞ നടന്‍ കമല്‍ ഹാസനു പിന്തുണമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ വി. എം സുധീരന്‍. നടനെ വെടി വെച്ച് കൊല്ലുകയോ തൂക്കിക്കൊല്ലുകയോ വേണമെന്നു പറഞ്ഞ് ഹിന്ദുമഹാസഭ നേതാവിനെ എതിരെ നടപടി വേണമെന്നും സുധീരന്‍ പറഞ്ഞു. ഇത്തരം വര്‍ഗീയ പ്രസ്താവന നടത്തുന്നവരെ അറസ്റ്റ് ചെയണം. ഇവര്‍ക്കു എതിരെ കര്‍ശനമായ നടപടി വേണമെന്നും സുധീരന്‍ പറയുന്നു. ഫെയസ്ബുക്കിലാണ് സുധീരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വി.എം സുധീരന്റെ ഫെയസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് പറഞ്ഞ നടന്‍ കമല്‍ ഹാസനെ വെടി വെച്ച് കൊല്ലുകയോ തൂക്കിക്കൊല്ലുകയോ ചെയ്യണമെന്ന് പറഞ്ഞ ഹിന്ദുമഹാസഭ നേതാവിനെ പ്രോസിക്യൂട്ട് ചെയ്യണം. ഈ വര്‍ഗീയ ഭ്രാന്തനെതിരെ കയ്യോടെ കേസെടുത്തു അറസ്റ്റ് ചെയ്തു നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ ഭരണാധികാരികള്‍ തയ്യാറാകണം.

ഇത്തരക്കാരെ വച്ചുപൊറുപ്പിക്കാനാവില്ല. നിലക്ക് നിര്‍ത്തിയേ മതിയാകൂ.
ഇതിനേക്കാള്‍ വലിയ മതഭ്രാന്തന്മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ നീതി നടപ്പാകുമോ എന്ന് ആശങ്കയുണ്ട്.

ഭീഷണികള്‍ ഉറച്ച നിലപാടിനുള്ള സമ്മാനമാണെന്ന് പറഞ്ഞ കമല്‍ ഹാസന്റെ ധീര നിലപാടിന് അഭിവാദ്യങ്ങള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button