Latest NewsKeralaNews

ഫോണിലൂടെ 59,000 രൂപയുടെ തട്ടിപ്പ്; പൊലീസ് പിന്നാലെയുണ്ടെന്ന് അറിഞ്ഞതോടെ നാടകീയമായി പണം തിരികെ നൽകി തട്ടിപ്പുകാർ

കാസർകോട്: യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 59,000 രൂപ തട്ടിയെടുത്തശേഷം പൊലീസ് പിന്നാലെ കൂടിയതോടെ പണം തിരികെ നൽകി തട്ടിപ്പുകാർ. ഒക്ടോബർ 12ന് ആണ് കുഞ്ചത്തൂരിലെ സ്‌നേഹലത(35)യുടെ പണം ഫോണിലൂടെ ഒടിപി നമ്പർ ചോദിച്ചറിഞ്ഞ് തട്ടിപ്പുകാർ തട്ടിയെടുത്തത്. റിസർവ് ബാങ്ക് ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തി ഫോണിലൂടെ സ്‌നേഹലതയാണോയെന്ന് ആദ്യം അന്വേഷിക്കുകയായിരുന്നു. നോട്ട് നിരോധനത്തിനു ശേഷം ആർബിഐ അക്കൗണ്ടുകൾ പരിശോധിക്കുകയാണെന്നും ഉടമയുടെ വിവരങ്ങൾ ലഭിക്കാത്തവ റദ്ദാക്കുകയാണെന്നും ഇയാൾ പറയുകയുണ്ടായി.

മൊബൈലിലേക്ക് നമ്പർ വരുമെന്നും അതു പറയണമെന്നും ആവശ്യപ്പെട്ടു. നമ്പർ പറഞ്ഞുകൊടുത്തതോടുകൂടി ഫോൺ കട്ട് ആയി. തുടർന്നാണ് പണം നഷ്ടപ്പെട്ട വിവരം മനസിലായത്. രണ്ടു തവണകളായിട്ടാണ് പണം നഷ്ടമായത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ന്യൂഡൽഹിയിലാണ് പണം ചെലവഴിച്ചതെന്ന് രണ്ടു മണിക്കൂറിനുള്ളിൽ കണ്ടെത്തി. പൊലീസ് പിന്നാലെ ഉണ്ടെന്നറിഞ്ഞതോടെ സംഘം കഴിഞ്ഞ ദിവസം പണം സ്‌നേഹലതയുടെ അതേ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button