Latest NewsNewsInternational

മാഫിയ തലവന്‍ മുഖം മാറ്റി രക്ഷപെടുന്നതിനിടയില്‍ വെടിയേറ്റ് തലവിധി മാറി

പ്യൂബ്ള : മാഫിയ തലവന്‍ മുഖം മാറ്റി രക്ഷപെടുന്നതിനിടയില്‍ വെടിയേറ്റ് തലവിധി മാറി. മുഖച്ഛായ മാറ്റുന്നതിനു പ്ലാസ്റ്റിക് സർജറിക്കു വിധേയനാകുന്നതിനിടെയാണ് മെക്സിക്കോയിലെ ഇന്ധന മാഫിയ തലവനെ എതിരാളികൾ വെടിവച്ചു കൊന്നത്. പൈപ്‌ലൈനുകളിൽ നിന്ന് ഇന്ധനം മോഷ്ടിച്ചുവിൽക്കുന്ന വൻസംഘത്തിന്റെ തലവനാണു ജീസസ് മാർട്ടിൻ.

തിരിച്ചറിയപ്പെടാതിരിക്കാൻ മുഖം മാറ്റുവാനും വിരടലയാളം മായ്ക്കാനുമായിരുന്നു എൽ കാലിംബ എന്നറിയപ്പെടുന്ന ജീസസ് മാർട്ടിന്റെ ശ്രമം. സംഭവം മണത്തറിഞ്ഞ എതിരാളികൾ ഓപ്പറേഷൻ ടേബിളിൽ വച്ചുതന്നെ അവരുടെ ‘ഓപ്പറേഷൻ’ പൂർത്തിയാക്കി. മെക്സിക്കോയിൽ 25 വർഷംവരെ തടവു ലഭിക്കുന്ന കുറ്റമാണ് ഇന്ധന മോഷണം. മുഖം രക്ഷിക്കാൻ ശ്രമിച്ചവർ മുൻപും. എതിരാളികളിൽ നിന്നും പൊലീസിൽ നിന്നും രക്ഷതേടി പ്ലാസ്റ്റിക് സർജറി പരീക്ഷിച്ച മാഫിയ തലവന്മാർ വേറെയുമുണ്ട്. കുപ്രസിദ്ധ ലഹരിമരുന്നു മാഫിയ തലവൻ അമാഡോ കാറിലോ മുഖത്തു രൂപമാറ്റം വരുത്തിയെങ്കിലും രക്ഷപ്പെടാനായില്ല.

ശസ്ത്രക്രിയയെ തുടർന്നുള്ള പ്രശ്നങ്ങൾ മൂലം 1997ൽ മരിച്ചു. എൽ ചാപോ എന്ന മറ്റൊരു മാഫിയ തലവൻ മുഖം മാറ്റിയിട്ടും 2014ൽ അറസ്റ്റിലായി. ലഹരിമരുന്നു കടത്തു കഴിഞ്ഞാൽ മെക്സിക്കോയിലെ രണ്ടാമത്തെ വലിയ സംഘടിത കുറ്റകൃത്യമാണ് ഇന്ധന മോഷണം. മധ്യമെക്സിക്കോയിലെ 40% ഇന്ധനവും കൊണ്ടുപോകുന്നതു പൈപ്‌ലൈൻ വഴിയാണ്. ഇതിൽ ചോർച്ചയുണ്ടാക്കിയാണു മോഷണം. തുടർന്നു പകുതിവിലയ്ക്കു വിൽക്കും. മോഷ്ടിച്ച ഇന്ധനം ആഘോഷവേളകളിൽ നാട്ടുകാർക്കു സൗജന്യമായും നൽകാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button