ലണ്ടന്‍: മദ്യലഹരിയിൽ അമിതവേഗത്തില്‍ വാഹനമോടിച്ചു സൈക്കിള്‍ യാത്രക്കാരിയെ ഇടിച്ചുകൊന്ന കേസിൽ കെയില്‍ ഇന്ത്യന്‍ വംശജണ് 8 വർഷം തടവ് ശിക്ഷ. അജയ് സിംഗ് (26) എന്ന യുവാവിനാണ് വിക്കി മയേഴ്സ് (24) കൊല്ലപ്പെട്ട സംഭവത്തിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാള്‍ വാഹനമോടിക്കുന്നതു 10 വര്‍ഷത്തേക്കും കോടതി വിലക്കിയിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അപകടത്തിനു ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടികൂടിയത്.
Post Your Comments