KeralaLatest NewsNews

ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ വീട്ടമ്മയുടെ മാലയും വളയും കവർന്നു; പകരം ലഭിച്ചത് മുക്കുപണ്ടം

മലയിൻകീഴ്: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ വീട്ടമ്മയുടെ താലിമാലയും വളയും കവർന്നു. ബോധം വീണപ്പോൾ നാലര പവന്റെ മാലയ്ക്ക് പകരം മുക്കുപണ്ടമാണ് വീട്ടമ്മയ്ക്ക് കണ്ടെത്താനായത്. വിളവൂർക്കൽ പൊറ്റയിൽ തിരുവാതിരയിൽ എസ്.കെ.വേണുകുമാരന്റെ ഭാര്യ സതികുമാരിയുടെ (41) നാലര പവന്റെ മാലയും രണ്ടു പവന്റെ വളയുമാണു കാണാതായത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. യാത്രയ്ക്കിടെ ബസിൽവച്ചു കലശലായ തലവേദന അനുഭവപ്പെട്ടതിനാൽ കാട്ടാക്കട ജംക്‌ഷനിൽ ഇറങ്ങി പരിചയമുള്ള പെൺകുട്ടിയുടെ കടയിൽ വിശ്രമിച്ചശേഷം തിരിച്ചു ബസിൽ വീട്ടിലേക്കു മടങ്ങിയെങ്കിലും ബസിൽ വെച്ച് വീണ്ടും ശക്തമായ തലകറക്കവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു.തുടർന്ന് ബന്ധുവീട്ടിൽ പോകാനായി മലയിൻകീഴ് ബാങ്ക് ജംഗ്‌ഷനിൽ ഇറങ്ങി. എന്നാൽ അൽപ്പം നടന്നപ്പോഴേക്കും സതികുമാരി കുഴഞ്ഞുവീഴുകയും പിന്നാലെ ബന്ധുക്കളെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button