കോഴിക്കോട് : മുക്കം ഗെയില്‍ വിരുദ്ധ സമരത്തില്‍ മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു. സമരക്കാരെ പോലീസ് മര്‍ദിച്ച സംഭവത്തിലും, നോട്ടീസ് നല്‍കാതെ സ്ഥലമേറ്റെടുപ്പ് നടത്തി എന്ന പരാതിയിലുമാണ് കേസ് .
വി.എം സുധീരനാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത് . ജില്ലാ കളക്ടറോടും , പോലീസ് മേധാവിയോടും കമ്മീഷന് വിശദീകരണം ചോദിച്ചു .
അടിയന്തിരമായി പ്രശ്ന പരിഹാരം കാണാനും സംഭവത്തില്‍ വിശദീകരണം നല്‍കാനുമാണ് മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം
Post Your Comments