Latest NewsNewsInternational

ആദ്യ റോബോട്ട് നിര്‍മാണ ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചു

കൊ​ന്‍​യ: ആദ്യ റോബോട്ട് നിര്‍മാണ ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചു. കൊ​ന്‍​യ പ്ര​വി​ശ്യ​യി​ല്‍ മ​നു​ഷ്യ​പ്ര​യ​ത്​നം കു​റ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് യ​ന്ത്ര​മ​നു​ഷ്യ​നെ നി​ര്‍​മി​ക്കു​ന്ന തു​ര്‍​ക്കി​യി​ലെ ആ​ദ്യ ഫാ​ക്ട​റിയാണ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചത്. ഫാ​ക്ട​റി അ​കി​ന്‍​സോ​ഫ്റ്റ് സോ​ഫ്റ്റ്​വെ​യ​ര്‍ ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്. ഫാ​ക്ട​റി​യി​ല്‍ ഹ്യൂ​മ​നോ​യ്ഡ് റോ​ബോ​ട്ടു​ക​ളു​ടെ വ​ന്‍​തോ​തി​ലു​ള്ള ഉ​ല്‍​പാ​ദ​നം തു​ട​ങ്ങി​യ​താ​യി ക​മ്പ​നി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ഒ​സ്ഗു​ര്‍ അ​കി​ന്‍ പ​റ​ഞ്ഞു.

ക​മ്പ​നി ആ​രം​ഭി​ച്ച​ത് അ​ഡ ജി​എ​ച്ച്‌5 എ​ന്ന പേ​രി​ലു​ള്ള ന്യൂ ​ജ​ന​റേ​ഷ​ന്‍ ഹ്യൂ​മ​നോ​യ്ഡ് റോ​ബോ​ട്ടി​ന്‍റെ നി​ര്‍​മാ​ണ​മാ​ണ്. ഇ​വ കേ​ള്‍​ക്കാ​നും സം​സാ​രി​ക്കാ​നും മ​ണ​ക്കാ​നും ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​വു​ള്ള റോ​ബോ​ട്ടാ​ണ്. മാ​ളു​ക​ള്‍, വി​മാ​ന​ത്താ​വ​ളം, ആ​ശു​പ​ത്രി​ക​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ യ​ന്ത്ര​മ​നു​ഷ്യ​ന്‍റെ സേ​വ​നം പ്ര​യോ​ജ​പ്പെ​ടു​ത്താ​മെ​ന്ന് അ​കി​ന്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button