ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുകുള്‍ റോയിക്ക് പ്രത്യേക വി.ഐ.പി സുരക്ഷ. മുകള്‍ റോയിക്ക് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇത്. സി.ആര്.പി.എഫിന്റെ നേതൃത്വത്തിൽ ദിവസങ്ങള്‍ക്കകം മൂന്ന് കമാന്‍ഡോകള്‍ അദ്ദേഹത്തിന്റെ സുരക്ഷക്കായി എത്തും.
മമത ബാനര്‍ജിയുമായി തെറ്റി തൃണമൂല്‍ വിട്ട റോയി കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ബി.ജെ.പി വര്‍ഗീയ പാര്‍ട്ടിയല്ലെന്നും ബംഗാളില്‍ അധികാരത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Post Your Comments