ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളകളിലൊന്നായ ഷാർജ രാജ്യാന്തര പുസ്തക മേള എക്സ്പോ സെന്റ്ററിൽ ആരംഭിച്ചു .14625 ചതുരശ്ര വിസ്തീർണമുള്ള ഹാളിൽ പതിനഞ്ച് ലക്ഷത്തോളം പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 48 രാജ്യങ്ങളിൽ നിന്നുമായി ഏകദേശം നാന്നൂറോളം എഴുത്തുകാരും കലാകാരന്മാരുമെത്തിയിട്ടുള്ള മേള ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള 1650 പ്രദർശകരുടെ പങ്കാളിത്തത്തോടെയാണ് നടത്തുന്നത്.
കഴിഞ്ഞ വർഷം 23 ലക്ഷത്തോളം പേർ മേള സന്ദർശിച്ചതായാണ് കണക്കുകൾ.308 കോടി രൂപയുടെ പുസ്തകങ്ങൾ വിറ്റഴിച്ചിരുന്നു .ഇത്തവണ മേളയുടെ പ്രമേയം” എന്റെ പുസ്തകത്തിലെ ലോകം എന്നതാണ്”.ഭരണാധികാരിയും യു എ ഇ കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്ത്വത്തിലാണ് പുസ്തക മേള അരങ്ങേറുന്നത്.ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തക മേള കൂടിയാണ് ഷാർജയിൽ നടക്കുന്നത്
Post Your Comments