യുവതിയായ ഭാര്യയെയും പതിനൊന്നു കാരിയായ മകളെയും അഞ്ചു വര്ഷം കൊണ്ട് സൂര്യ പ്രകാശം കടക്കാത്ത മുറിയിൽ പൂട്ടിയിട്ടു. യുവതിയുടെ സഹോദരന്റെ പരാതിപ്രകാരം പൂട്ട് തുറന്നു പോലീസ് ഇരുവരെയും രക്ഷിച്ചു. എങ്കിലും യുവതിക്ക് പരാതിയില്ലാത്തതിനാൽ കേസ് എടുത്തിട്ടില്ല. ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ജലംഗിയില്‍ ആണ് സംഭവം. മഞ്ജു മണ്ഡല്‍ എന്ന യുവതിയേയും മകള്‍ ടോട്ടയേയുമാണ് ഭര്‍ത്താവ് മാനബേന്ദ്ര മണ്ഡല്‍ പൂട്ടിയിട്ടത്.
മകള്‍ക്ക് ആറ് വയസ് ആകുന്നത് വരെ മാനബേന്ദ്രയുടെ കുടുംബം സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്. എന്നാൽ അതിനു ശേഷം കുടുംബം മറ്റുള്ളവരുമായി അകലുകയായിരുന്നു. ഇതിന്റെ കാരണം ഇയാൾ രണ്ടാമതൊരു വിവാഹം കഴിച്ചതായും ആ വിവരം ആദ്യഭാര്യയും മകളും അറിയാതിരിക്കാനും ആയിരുന്നു എന്നാണു സഹോദരന്റെ ആരോപണം. രണ്ടാം ഭാര്യയും ഇതേ വീട്ടിലാണ് താമസിച്ചിരുന്നത്. പോലീസെത്തി കതകു തുറന്നെങ്കിലും യുവതിയും മകളും പുറത്തു വരാൻ തയ്യാറായില്ല.
അടച്ചിട്ട മുറിയില്‍ തങ്ങള്‍ നല്ല ജീവിതമാണ് നയിക്കുന്നതെന്നാണ് യുവതിയും മകളും പറഞ്ഞത്. വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് യുവതിയും മകളും പുറത്തു വന്നത്. മുറിയിലേക്ക് സൂര്യപ്രകാശം വരാതിരിക്കാൻ കറുത്ത ഗ്ളാസ് കൊണ്ടായിരുന്നു ജനലും മറ്റും അടച്ചിരുന്നത്. എന്നാൽ വെളിയിൽ നിൽക്കുന്ന ആൾക്കൂട്ടത്തെ കണ്ടു ഇരുവരും ഭയചകിതരായി. മുഖം മറച്ചാണ് ഇരുവരും വെളിയിൽ വന്നത്.
യുവതിയെയും മകളെയും ഭർത്താവ് എന്ത് പറഞ്ഞു വിശ്വസിപ്പിച്ചാണ് മുറിയിൽ പൂട്ടിയിട്ടതെന്ന അന്വേഷണത്തിലാണ് ബന്ധുക്കളും പോലീസും. ആദ്യ ഭാര്യക്ക് ഭർത്താവിന്റെ മേൽ പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടുമില്ല. മാനബേന്ദ്ര നാട്ടുകാരുമായി അധികം സഹകരിച്ചിരുന്നില്ല. ഇയാളുടെ ഭാര്യയേയും മകളെയും വര്ഷങ്ങകളായി പുറത്തു കാണാനില്ലെന്ന് അയൽക്കാരും പറഞ്ഞു.
Post Your Comments