ബാഗ്ദാദ് ; സിറിയയിൽ ഐഎസിനു വീണ്ടും തിരിച്ചടി. ഇറാക്കി സായുധ സേന സിറിയന്‍ അതിര്‍ത്തിയിലുള്ള അല്‍ ക്വയിം ജില്ല ഐഎസ് നിയന്ത്രണത്തിൽ നിന്നും മോചിപ്പിച്ചു. ഇറാക്കി പ്രധാനമന്ത്രി ഹൈദർ അൽ അബാദിയാണ് ഈ വിവരം പുറത്തു വിട്ടത്. കുറഞ്ഞ സമയത്തിനുള്ളിൽ ഭീകരരെ തുരത്തിയ സൈന്യത്തെ ഈ അവസരത്തിൽ അദ്ദേഹം അഭിനന്ദിച്ചു. അൽബർ പ്രവിശ്യയിൽ സ്ഥിതി ചെയുന്ന അൽ ക്വയിം ജില്ലയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ ഒക്ടോബർ 26നാണ് സൈന്യം തുടങ്ങിയത്.
Post Your Comments