Latest NewsIndiaNews

തനിക്കുണ്ടായ മോ​ശം അ​നു​ഭ​വം വിവരിച്ച് പി.വി. സിന്ധു

മും​ബൈ: വിമാനയാത്രയ്ക്കിടെയുണ്ടായ മോശം അനുഭവം വിവരിച്ച് ഇന്ത്യയുടെ ബാഡ്മിന്റൻ താരം പി.വി.സിന്ധു. ശ​നി​യാ​ഴ്ച മും​ബൈ​യി​ലേ​ക്കു പോ​കു​മ്പോ​ഴു​ണ്ടാ​യ അ​നു​ഭ​വ​മാ​ണ്. ‘വളരെ മോശം’ അനുഭവമാണ് ഇൻഡിഗോ 6ഇ 608 വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ ഉണ്ടായതെന്ന് സിന്ധു ട്വിറ്ററിൽ കുറിച്ചു. ശനിയാഴ്ച രാവിലെ 11.45ഓടെയായിരുന്നു ട്വീറ്റ്.

ത​ന്നോ​ടു ഗ്രൗ​ണ്ട് സ്റ്റാ​ഫാ​യ അ​ജി​തേ​ഷാണ് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് സി​ന്ധു​വി​ന്‍റെ ട്വീ​റ്റ്. വി​മാ​ന ജീ​വ​ന​ക്കാ​രി​യാ​യ അ​ഷി​മ രം​ഗം ശാ​ന്ത​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും അ​ജി​തേ​ഷി​നെ പി​ന്തി​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ അ​ഷി​മ​യോ​ടും അ​ജി​തേ​ഷ് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു സി​ന്ധു ട്വീ​റ്റി​ല്‍ പ​റ​യു​ന്നു.

ഇതിനോടകം ഒട്ടേറെ പേരാണ് സംഭവത്തിൽ സിന്ധുവിനു പിന്തുണയുമായെത്തിയത്. പ്രശസ്ത താരങ്ങൾക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് ചിലരുടെ ചോദ്യം. #MeToo ക്യാംപെയ്ന്റെ ഭാഗമായി സംഭവത്തെ ഏറ്റെടുത്തവരുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button