ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പു പ്രചാരണം. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാരിനെ ചിതലിനോടാണ് മോദി ഉപമിച്ചത്. നവംബർ ഒൻപതിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തു നിന്ന് കോൺഗ്രസിനെ സമ്പൂർണമായി തുടച്ചുനീക്കുന്നതിന് ബിജെപിക്ക് മികച്ച ഭൂരിപക്ഷം നൽകി വിജയിപ്പിക്കാനും പ്രധാനമന്ത്രി അഭ്യർഥിച്ചു.
പ്രധാനമന്ത്രിയുടെ പരാമർശം രോഗബാധിതമായ ഹിമാചൽ പ്രദേശിനെ സുഖപ്പെടുത്തണമെങ്കിൽ ചിതലുപോലെ പിടിച്ചിരിക്കുന്ന കോൺഗ്രസിനെ സമ്പൂർണമായി തുടച്ചുനീക്കണമെന്നായിരുന്നു. അദ്ദേഹം ഹിമാചൽ നഗരമായ റായിട്ടിൽ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനു മുൻപേ കോൺഗ്രസ് തോൽവി സമ്മതിച്ചതായി അഭിപ്രായപ്പെട്ട മോദി, നിലവിലെ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിനെ കോൺഗ്രസുകാർ വിധിക്കു വിട്ടുകൊടുത്തിരിക്കുകയാണെന്നും പരിഹസിച്ചു.
ഇതുവരെ ഹിമാചലിൽ മുതിർന്ന ഒരു കോൺഗ്രസ് നേതാവും പോലും തിരഞ്ഞെടുപ്പു പ്രചാരണത്തിനായി വന്നിട്ടില്ല. അവർ തോൽവി സമ്മതിച്ചുവെന്ന് ഇതിലൂടെ വ്യക്തമല്ലേ. ബാക്കിയെല്ലാം അവർ വിധിക്കു വിട്ടുകൊടുത്തിരിക്കുകയാണെന്ന് മോദി പരിഹസിച്ചു.
Post Your Comments