Latest NewsNewsIndia

വെള്ളപ്പൊക്ക ദുരിതത്തിലും ‘ഇടപെട്ട്’ കമൽഹാസൻ

ചെന്നൈ: പോലീസുകാർക്ക് അഭിനന്ദനം അറിയിച്ച് കമൽഹാസൻ. വെള്ളപ്പൊക്കത്തെത്തുടർന്ന് ചെന്നൈയിൽ ദുരിതത്തിലായ ജനങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയതിനാണ് പൊലീസ് സേനയെ അനുമോദിച്ചും അവർക്കു നന്ദി അറിയിച്ചും നടൻ കമൽ ഹാസൻ രംഗത്തെത്തിയത്.

കമൽ ഹാസന്റെ അനുമോദനം പൂർണമായും വെള്ളത്തിലായ തെരുവുകളിൽ സഹായവുമായെത്തിയ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ സഹിതമാണ്. കമൽഹാസൻ സർക്കാർ സംവിധാനങ്ങളെ ബുദ്ധിമുട്ടിക്കാതെ തന്റെ ഫാൻസ് അസോസിയേഷൻ അംഗങ്ങളോടും ആരാധകരോടും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ ആഹ്വാനം ചെയ്തു.

ഡ്യൂട്ടി ഇല്ലാതിരുന്നിട്ടു കൂടി കനത്ത മഴയെത്തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിൽ സഹായവുമായെത്തിയ പൊലീസ് സേനയെ അഭിനന്ദിച്ചേ മതിയാകൂ. രാജ്യത്തിന്റെ നല്ല പൗരന്മാർ യൂണിഫോം ഇല്ലെങ്കിലും ഉണ്ടെങ്കിലും തിളങ്ങി നില്‍ക്കുക തന്നെ ചെയ്യും. തമിഴ്നാട്ടിലെ മറ്റുള്ളവരും ഇതു മാതൃകയാക്കി സഹായസന്നദ്ധരായി മുന്നിട്ടിറങ്ങണമെന്ന് കമൽഹാസൻ ട്വീറ്റു ചെയ്തു.

ചെന്നൈയിൽ താഴ്ന്ന പ്രദേശങ്ങളിലേറെയും കനത്ത മഴയെത്തുടർന്നു വെള്ളക്കെട്ടിന്റെ പിടിയിലാണ്. സമീപ ജില്ലകളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളും തകൃതിയാണ്. നേരത്തേ, സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നതിനെതിരെയും കമൽ രംഗത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button