ന്യൂഡല്‍ഹി: കരസേനയുടെ ആദ്യത്തെ കമാന്‍ഡര്‍ ഇന്‍-ചീഫിനു ഭാരതരത്ന നല്‍കുന്നത് പരിഗണിക്കണമെന്നു കരസേന മേധാവി ബിപിന്‍ റാവത്ത് ആവശ്യപ്പെട്ടു. ഭാരതത്തിന്റെ പരമോന്നത ബഹുമതിക്ക് യോഗ്യനായ വ്യക്തിയാണ് കരസേനയുടെ ആദ്യത്തെ കമാന്‍ഡര്‍ ഇന്‍-ചീഫ് കെ.എം കരിയപ്പ. മറ്റു പലര്‍ക്കും പുരസ്കാരം നല്കുമ്പോള് എന്തിനാണ് കരിയപ്പയെ മാത്രം ഒഴിവാക്കുന്നത്. നിരവധി പേരെ രാഷ്ട്രം ഭാരതരത്ന നല്കി ആദരിച്ചു. ഇനി ഇത് കരിയപ്പയക്ക് ലഭിക്കണമെന്നു ആഗ്രഹിക്കുന്നു. അതിനുള്ള സമ്മര്‍ദം ചെലത്തുമെന്നും ബിപിന്‍ റാവത്ത് അറിയിച്ചു.
ദി ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പ- ജനറല്‍ തിമയ്യ (എഫ്.എം.സി.ജി.ടി) ഫോറം കെ.എം കരിയപ്പയെ ഭാരതരത്ന നല്കി ആദരിക്കുന്നതിനു ശുപാര്‍ശ ചെയ്യണമെന്ന ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു സേനാമേധാവി.
രാജ്യത്തെ കരസേനയുടെ ആദ്യത്തെ കമാന്‍ഡര്‍ ഇന്‍-ചീഫാണ് കെ.എം കരിയപ്പ. പരമോന്നത സൈനിക ബഹുമതിയായ ഫീല്‍ഡ് മാര്‍ഷല്‍ സ്ഥാനം 1983ല്‍ നല്കി രാജ്യം ആദരിച്ച വ്യക്തിയാണ്. 1993ല്‍ മരിക്കുമ്പോള്‍ ഇദ്ദേഹത്തിനു 94 വയസുണ്ടായിരുന്നു.
Post Your Comments