Latest NewsNewsInternational

രൂപം മാറ്റാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തുന്നതിനിടെ മോഷണ സംഘത്തലവനെ വെടിവെച്ചു കൊന്നു

മെക്‌സിക്കോ സിറ്റി: പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാകുന്നതിനിടെ മെക്‌സിക്കോയിലെ കുപ്രസിദ്ധ കുറ്റവാളിയെ വെടിവെച്ച് കൊന്നു. ഇന്ധന മോഷണ സംഘത്തിന്റെ തലവനായ ജീസസ് എല്‍ കലിമ്പ മാര്‍ട്ടിന്‍ ആണ് കൊല്ലപ്പെട്ടത്. മെക്‌സിക്കന്‍ നഗരമായ പ്യുബലയിലാണ് സംഭവം. കവര്‍ച്ചാ സംഘത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പോലീസ് വ്യക്തമാക്കി.

പോലീസില്‍നിന്ന് രക്ഷപ്പെടാനായി രൂപം മാറുന്നതിനും വിരലടയാളം മായ്ച്ചുകളയുന്നതിനും നിരവധി ശസ്ത്രക്രിയകള്‍ക്ക് ഇയാള്‍ വിധേയനായതായി പോലീസ് കണ്ടെത്തി. ഇന്ധന പൈപ്പ് ലൈനുകളില്‍നിന്ന് ഇന്ധനം മോഷ്ടിക്കുന്ന വലിയൊരു സംഘം മാര്‍ട്ടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്യൂബല കേന്ദ്രീകരിച്ചാണ് ഈ മോഷണ സംഘങ്ങള്‍ പ്രവർത്തിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button