Latest NewsNewsInternational

പൂച്ച എന്തിനാണ് ഈ കബറിടത്തില്‍ കാത്തിരിക്കുന്നത്?

ക്വാലാലംപൂര്‍: മരിച്ച വ്യക്തിയുടെ കബറടത്തില്‍ ദിവസങ്ങളായി പൂച്ച കാത്തിരിക്കുന്നു. സ്‌നേഹം കൊണ്ട് ലോകത്തിനു മുന്നില്‍ നൊമ്പരമായി മാറുകയാണ് ഒരു പൂച്ച. മലേഷ്യയിലാണ് ഈ സംഭവം നടന്നത്. ശവസംസ്‌കാരം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൂച്ച ഇപ്പോഴും കബറടത്തില്‍ കാത്തിരിക്കുകയാണ്. ഇവിടെ താമസമാക്കിയ പൂച്ച ഇടയ്ക്കു കുഴി മാന്താനും ശ്രമിക്കുന്നുണ്ട്. ഈ സ്‌നേഹം മനുഷ്യരെ വിസ്മയിപ്പിക്കുന്നു.

സൊഫ്വാന്‍ എന്ന മലേഷ്യന്‍ സ്വദേശിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ വന്നത്. ഇതോടെ സംഭവം ലോക ശ്രദ്ധ നേടി. സൊഫ്വാന്റെ മുത്തശ്ശനായ ഇസ്മായില്‍ മാറ്റിന്റെ മൃതസംസ്‌കാരം നടക്കുന്ന സ്ഥലത്താണ് പൂച്ച എത്തിയത്. വെളുത്ത നിറമുള്ള പൂച്ച അസ്വാഭാവികമായി പെരുമാറാന്‍ തുടങ്ങി. പൂച്ചകളെ ഒരുപാട് സ്‌നേഹിച്ചിരുന്ന ഇസ്മായിലിന്റെ കബറില്‍ മണ്ണുമാന്താന്‍ തുടങ്ങിയ പൂച്ചയെ മാറ്റാന്‍ പലരും ശ്രമിച്ചു. പക്ഷേ കക്ഷി അവിടെ നിന്നും പോയില്ല. ഇസ്മായില്‍ പൂച്ചയെ വളര്‍ത്തിയതായി ആര്‍ക്കും അറവില്ല. അതു കൊണ്ട് ഈ പൂച്ചയക്ക് ഇസ്മായിലിനോട് എന്താണ് ബന്ധമെന്നും ദൂരുഹമായ സംഗതിയാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൂച്ച ഈ കബറിനു പരിസരത്തുമായി താമസമാക്കിയതോടെയാണ് സംഭവം വലിയ ശ്രദ്ധ നേടിയത്.

ഒരുകോടിയിലധികം പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇതിന്റെ ദൃശ്യം കണ്ടത്. ഈ വീഡിയോ പങ്കുവച്ചത് കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button