ജയ്പുര്‍: ഹാദിയ മോഡൽ കേസ് രാജസ്ഥാനിലും. മുസ്ളീം യുവാവിനെ വിവാഹം കഴിച്ച 22 കാരിയെ കോടതി ഹോസ്റ്റലിലേക്ക് വിട്ടു. ബുര്‍ഖ അണിഞ്ഞു കോടതിയില്‍ ഹാജരായി മുസ്ലിം യുവാവിനെ വിവാഹം കഴിച്ചെന്നറിയിച്ച പായല്‍ സങ്വി എന്ന യുവതിയെ ആണ് സർക്കാർ ഹോസ്റ്റലിൽ പോലീസ് സംരക്ഷണയിൽ താമസിപ്പിച്ചിരിക്കുന്നത്. പായലിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ തീരുമാനമുണ്ടാകുന്നത് വരെ ഹോസ്റ്റലില്‍ തുടരാനാണ് കോടതി ഉത്തരവ്.
വിവാഹം തട്ടിപ്പാണെന്ന നിലപാടിലാണ് വീട്ടുകാർ. പോലീസില്‍ പരാതിനല്‍കിയപ്പോള്‍ ഏപ്രിലില്‍ ഫായിസ് മുഹമ്മദ് എന്നയാളെ വിവാഹം ചെയ്തുവെന്ന് പായൽ പൊലീസിന് സ്റ്റേറ്റ്മെന്റ് നൽകി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചതിനാല്‍ സഹോദരൻ ചിരാഗ് കോടതിയെ സമീപിക്കുകയായിരുന്നു. സമന്‍സിനെത്തുടര്‍ന്ന് പായല്‍ കോടതിയില്‍ നേരിട്ടു ഹാജരായി. കേരളത്തിലെ ഹാദിയയുടെ മോഡൽ കേസ് ആണ് ഇതും. രാജസ്ഥാന്‍ സര്‍ക്കാര്‍ മതപരിവര്‍ത്തനങ്ങളെ െകെകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിച്ച ജസ്റ്റിസുമാരായ ഗോപാല്‍കൃഷ്ണ, വ്യാസ്, മനോജ് കുമാര്‍ ഗ്രാഗ് എന്നിവരുടെ ബെഞ്ച് ഇതിനെ നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് എന്തെങ്കിലും നിയമമുണ്ടോ എന്നും ചോദിച്ചു.
സഹോദരൻ നൽകിയ പരാതിയിൽ ഒക്ടോബര്‍ 25 വരെ തങ്ങളുടെ കൂടെ ജീവിച്ച പായല്‍ എങ്ങനെ ഏപ്രിലില്‍ ഇസ്ലാമിലേക്കു മതം മാറുമെന്നാണ് മുഖ്യ ചോദ്യം.പത്തുരൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ സത്യവാങ് മൂലം നല്‍കിയാല്‍ മതപരിവര്‍ത്തനം എങ്ങനെ സാധുതയുള്ളതാകുമെന്നും ഇത്തരത്തിലാണെങ്കില്‍ നാളെ മുതല്‍ തന്നെ ഗോപാല്‍ മുഹമ്മദ് എന്നുവിളിക്കാമല്ലോ എന്നും ജസ്റ്റിസ് ഗോപാല്‍ കൃഷ്ണ വ്യാസ് പറഞ്ഞു. കൂടാതെ പായലിനെ എല്ലാവിധ സുരക്ഷയോടെയും ഹോസ്റ്റലില്‍ താമസിപ്പിക്കണമെന്നും കാണാന്‍ ആരെയും അനുവദിക്കരുതെന്നും കോടതി പറഞ്ഞു.
Post Your Comments