ദുബായ് : സാമൂഹ്യ മാധ്യമങ്ങളിലെ 10,000 അക്കൗണ്ടുകള്‍ പോലീസ് പൂട്ടിച്ചു. ദുബായ് പോലീസാണ് അക്കൗണ്ടുകള്‍ പൂട്ടിച്ചത്. ഈ അക്കൗണ്ടുകള്‍ വഴി സൈബര്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഇവ ഉപയോഗിച്ച് ഭീഷണികളും സാമ്പത്തിക തട്ടിപ്പും നടക്കുന്നതായി പരാതി ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിലെ അപകടങ്ങളെക്കുറിച്ച് പോലീസ് ബോധവത്കരണം നടത്തിയിരുന്നു. ബോധവത്കരണ ക്യാമ്പയിനുകള്‍ രണ്ടു മാസം നീണ്ടു നില്‍ക്കുമെന്നു പോലീസ് വ്യക്തമാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബോധവത്കരണ ക്യാമ്പയിനുകള്‍ നടത്തും.
Post Your Comments