ന്യൂസ് സ്റ്റോറി:
കേരളം ജിഹാദികളുടെ താവളമാണെന്ന ആരോപണം ബിജെപി തെളിയിക്കണമെന്ന് കോടിയേരി ജനരക്ഷാ യാത്രയെ തുടർന്ന് വെല്ലുവിളിച്ചിരുന്നു. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കും ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്കും സംരക്ഷണമുണ്ടെന്നത് ശരിയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാടെന്നും കോടിയേരി പറഞ്ഞിരുന്നു. ജിഹാദികളുടെയും ചുവപ്പ് ഭീകരതയുടെയും താവളമാണ് കേരളമെന്ന് പ്രചരിപ്പിക്കുന്നത് പിണറായി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് എന്നും കോടിയേരി ആരോപിച്ചിരുന്നു.
ആരോപണം തെളിയിക്കാന്‍ ആര്‍.എസ്.എസ്-ബി.ജെ.പി. നേതാക്കളെ വെല്ലുവിളിക്കുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ഒക്ടോബര് നാലിന് പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ബിജെപിയുടെ ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇത് രാജ്യമെങ്ങും ചർച്ചയും ചെയ്യപ്പെടുന്നു.ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാവ് എ.എസ് സൈനബ ഇന്ത്യാ ടുഡെ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിൽ വിവാദ വെളുപ്പെടുത്തലുകള്‍ നടത്തിയത് രാജ്യമെങ്ങും ചർച്ച ആവുകയാണ്.
പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗമായ വിമണ്‍സ് ഫ്രണ്ടിന്റെ അധ്യക്ഷ എ.എസ് സൈനബ, പോപ്പുലര്‍ ഫ്രണ്ട് സ്ഥാപകനേതാവും തേജസ് അസോസിയേറ്റ് എഡിറ്ററുമായ പി അഹമ്മദ് ഷരീഫ് എന്നിവരുടെ വിവാദ വെളിപ്പെടുത്തലുകളാണ് ചാനൽ പുറത്തു വിട്ടത്. മതപരിവര്‍ത്തനമെന്ന പേര് തങ്ങള്‍ ഉപയോഗിക്കാറില്ലെന്നും അത് ആര്‍.എസ്.എസുകാര്‍ പ്രശ്നമുണ്ടാക്കുമെന്നും സൈനബ പറയുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉണ്ട്. മഞ്ചേരിയിലെ സത്യസരണിയും അതുപോലെ മതം മാറ്റ കേന്ദ്രമല്ല. മറ്റ് ഏതെങ്കിലും പേരില്‍ വേണം കേന്ദ്രം തുടങ്ങുവാന്‍. സത്യസരണി ചാരിറ്റബിള്‍ സ്ഥാപനമാണ്. അത്തരമൊരു പേരിലാണ് നമ്മള്‍ തുടങ്ങുന്നത്. മതം മാറുന്നവര്‍ അവിടെ തന്നെ താമസിക്കുകയും മതം മാറുകയുമല്ലേ ചെയ്യുന്നതെന്ന ചോദ്യത്തിന് അതേയെന്നാണ് നേതാക്കള്‍ മറുപടി പറഞ്ഞത്.
അന്തേവാസികളില്‍ നിന്നും ഈകാര്യങ്ങള്‍ പുറത്ത് പോകില്ലേ എന്ന ചോദ്യത്തിന് അന്തേവാസികളെ മതം മാറിയശേഷം മാത്രമേ പുറത്ത് പോകാന്‍ അനുവദിക്കു എന്നാണ് സൈനബയുടെ മൊഴി.സത്യസരണിയെ ഔദ്ദ്യോഗികമായി മതംമാറ്റ കേന്ദ്രമെന്ന് വിളിക്കാറില്ലെന്നും പകരം വിദ്യാഭ്യാസ സ്ഥാപനമെന്നാണ് പറയുന്നതെന്ന് പറയുന്ന സൈനബ ഇത്തരം സ്ഥാപനങ്ങള്‍ എങ്ങനെയാണ് നടക്കുന്നതെന്നും വിവരിക്കുന്നുണ്ട്. 15 ഓളം പേരെ ഉള്‍പ്പെടുത്തി ഒരു ട്രസ്റ്റ് ഉണ്ടാക്കിയ ശേഷം സൈറ്റിന് പറ്റിയ സ്ഥലം കണ്ടെത്തുകയും അവിടെ പള്ളി, ഭക്ഷണ-താമസ സൗകര്യം എന്നിവയെല്ലാം തയ്യാറാക്കുകയും വേണം. ശേഷം സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തനം തുടങ്ങുന്നത്.
മതംമാറ്റ കേന്ദ്രം എന്ന നിലയില്‍ ആയിരിക്കില്ല രജിസ്റ്റര്‍ ചെയ്യുന്നത്. അതിന് ശേഷം വിദ്യാഭ്യാസത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും വിഭവങ്ങള്‍ വേണം. ഇസ്ലാമിനെ കുറിച്ചും നമസ്കാരം പോലുള്ള കാര്യങ്ങളെക്കുറിച്ചും മതം മാറുന്നവരെ പഠിപ്പിക്കും. മതം മാറുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ മറ്റ് സ്ഥാപനങ്ങളെ ബന്ധപ്പെടും. സത്യസരണിയില്‍ നിന്ന് മതം മാറിയെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ ഇതൊരു മതം മാറ്റ കേന്ദ്രമാണെന്ന് മറ്റുള്ളവര്‍ അറിയില്ലേ എന്ന ചോദ്യത്തിന്, മറ്റ് സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ അതല്ലെങ്കില്‍ നോട്ടറിയുടെ സാന്നിദ്ധ്യത്തില്‍ സ്വയം സാക്ഷ്യപ്പെടുത്തുകയോ ചെയ്യുമെന്നാണ് മറുപടി. സര്‍ക്കാര്‍ അനുമതിയോടെ മതം മാറ്റാന്‍ അനുവാദമുള്ള പൊന്നാനിയിലെ മഊനത്തുല്‍ ഇസ്ലാം, കോഴിക്കോട്ടെ തര്‍ബിയ്യത്തുല്‍ ഇസ്ലാം എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെടാറുണ്ടെന്നും സൈനബ പറയുന്നു.
വിവാദമായ ഹാദിയയുടെ മതം മാറ്റത്തെക്കുറിച്ച് സൈനബ ഒന്നും സംസാരിക്കുന്നില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെയും സത്യസരണയിടെയും ലക്ഷ്യം രാജ്യത്തും ലോകത്ത് എല്ലായിടത്തും ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണെന്ന് അഹമ്മദ് ഷരീഫ് പറയുന്നു. ഇന്ത്യയില്‍ ഇസ്ലാമിക രാജ്യം സ്ഥാപിതമായാല്‍ അവര്‍ മറ്റൊരിടത്തേക്ക് പോകും. എല്ലാ മുംസ്ലിംങ്ങളുടെയും ലക്ഷ്യം അത് തന്നെയാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ നിന്ന് 10 ലക്ഷത്തോളം രൂപ ശേഖരിച്ചെന്നും അത് ഹവാല വഴിയാണ് ഇന്ത്യയില്‍ എത്തിച്ചതെന്നും ഷരീഫ് പറയുന്നുണ്ട്. നേരിട്ടും ഹവാല വഴിയുമൊക്കെ പണം ലഭിക്കാറുണ്ടെന്നും ഷരീഫ് വീഡിയോയില്‍ സമ്മതിക്കുന്നുണ്ട്.ഹാദിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ടിനും സത്യസരണിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എന്‍.ഐ.എ കോടതിയില്‍ ഉന്നയിച്ചത്.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭീകരബന്ധം വിവിധ അന്വേഷണ ഏജന്‍സികള്‍ പലപ്പോഴായി കണ്ടെത്തിയിരുന്നു. എന്നാല്‍, നേതാക്കള്‍ തന്നെ തുറന്ന് സമ്മതിക്കുന്നത് ആദ്യമാണ്. എന്നാൽ ഇതിനെപ്പറ്റി കോടിയേരിയെ സംസ്ഥാന സർക്കാരോ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അതെ സമയം പോപ്പുലര്‍ ഫ്രണ്ടിന്റെ വിദേശ പണമിടപാടുകള്‍ അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. സംസ്ഥാന ഇന്റലിജന്‍സ് മേധാവിക്കാണ് നിര്‍ദേശം നല്‍കിയത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നു ഡിജിപി പറഞ്ഞു.
വെളിപ്പെടുത്തല്‍ മറ്റു സംസ്ഥാനത്താണങ്കിലും കേരളത്തെക്കുറിച്ച് പരാമര്‍ശിച്ചതിനാല്‍ ഗൗരവമായി കാണുന്നുവെന്നും ഡിജിപി പറഞ്ഞു. കേരളത്തിലെ ജിഹാദി സംഘടനകളെ സംരക്ഷിക്കുന്നത് സർക്കാരാണെന്ന് ആരോപണം ശക്തമാണ്. കേരളം പിറവിയിൽ കേരളം ഞെട്ടിക്കുന്ന വാർത്തയായിരുന്നു കേട്ട് ഉണർന്നത്. എന്നാൽ ഇതിനെപ്പറ്റിയുള്ള പ്രമുഖ സാഹിത്യകാരന്മാരുടെയും നേതാക്കളുടെയും മൗനം അതിശയിപ്പിക്കുന്നതാണ്. ഉത്തരേന്ത്യയിലെ ചെറിയ വാർത്തകൾ പോലും പൊടിപ്പും തൊങ്ങലും വെച്ച് ചർച്ച ചെയ്യുന്ന മുഖ്യധാരാ മാധ്യമങ്ങളും ഈ വിഷയം ചർച്ചയിൽ എടുത്തിട്ടില്ലെന്നത് ശ്രദ്ധേയമായ വിഷയമാണ്.
Post Your Comments