കൊച്ചി: ഹാദിയ കേസില്‍ നിര്‍ബന്ധിത മതം മാറ്റത്തെ കുറിച്ച് പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗം നേതാവ് എ.എസ് സൈനബയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍. ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) ചോദ്യം ചെയ്യലിലാണ് വിവരങ്ങള്‍ ലഭിച്ചത്. പുതിയ വെളിപ്പെടുത്തലിന്റേയും മറ്റും പശ്ചാത്തലത്തില്‍ സൈനബയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. സൈനബയെ കേസില്‍ പ്രതി ചേര്‍ക്കുന്ന കാര്യവും എന്‍.ഐ.എ പരിശോധിക്കുന്നുണ്ട്. കേസില്‍ മറ്റു പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ പങ്കും അന്വേഷിക്കും
സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും സൈനബയും മറ്റ് നേതാക്കളും സമ്മതിക്കുന്നതായുള്ള ഒളിക്യാമറ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഇന്ത്യാടുഡേ ചാനല്‍ പുറത്തുവിട്ടിരുന്നു.
ഹാദിയ കേസില്‍ സുപ്രീം കോടതി തീരുമാനമെടുത്തതിന് പിന്നാലെയാണ് നേതാക്കളുടെ സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പ് ചാനല്‍ ചൊവ്വാഴ്ച രാത്രി പുറത്തുവിട്ടത്. സൈനബ, പി അഹമ്മദ് ഷരീഫ് എന്നിവരുടെ വാക്കുകളാണ് ചാനല്‍പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്.
ഹാദിയയുടെ വിവാഹവും മതംമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സൈനബയോട് എന്‍ഐഎ അന്വേഷിച്ചത്. സൈനബയുടെ പുതിയ വെളിപ്പെടുത്തല്‍ ഏറെ ഗൗരവത്തോടെയാണ് എന്‍ഐഎ കാണുന്നത്. ഹാദിയ കേസില്‍ ഇവരുടെ പങ്ക് അടക്കമുള്ള കൂടുതല്‍ തെളിവുകള്‍ എന്‍ആഎക്ക് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അവരെ പ്രതിചേര്‍ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുന്നത്.
Post Your Comments