ന്യൂഡല്‍ഹി: ചൈനയോട് പൊരുതാൻ ഇനി വനിത നാവികസേന ഉദ്യേഗസ്ഥകളും. ഇന്ത്യന്‍ നാവിക സേനയിലെ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് ഈ ഉദ്യോഗസ്ഥർ.ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈന അന്തര്‍വാഹിനികളുടേയും യുദ്ധകപ്പലുകളുടേയും സാന്നിധ്യം കണ്ടുപിടിക്കുക എന്നതാണ് ഇന്ത്യന്‍ ആന്റി സബ് മറൈന്‍ പോര് വിമാനമായ പോസിഡോണ്‍-8 ലെ 20 ഇന്ത്യന്‍ വനിത നാവികസേന ഉദ്യേഗസ്ഥകളുടെ ദൗത്യം.
ഏതു വെല്ലുവിളികളേയും നേരിടാന്‍ ദൗത്യ സംഘം സജ്ജമാണ്.ശത്രുക്കളില്‍ നിന്ന് ആക്രമണം ഉണ്ടാവുകയാണെങ്കില്‍ യുദ്ധത്തിന് തന്നെ തയ്യാറായാണ് സംഘം ദൗത്യത്തിന് ഇറങ്ങുന്നത്.സേനയിലേ മികച്ച വനിത അംഗങ്ങളെ തന്നെയാണ് ദൗത്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതുവരെ പുരുഷന് മാരെ മാത്രം നിയോഗിച്ചിരുന്ന ദൗത്യമാണ് ഇന്ത്യന്‍ വനിത നാവികസേനാംഗങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
ഇവരെ കൂടാതെ 30 വനിത നാവികസേന ഉദ്യോഗസ്ഥകളും ദൗത്യത്തില്‍ പങ്കാളികളാകും.ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തികരിക്കുക എന്നതാണ് ദൗത്യ സംഘത്തിന്റെ ലക്ഷ്യം എന്ന് മുതിര്‍ന്ന നാവിക സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments