വാഷിങ്ടണ്‍: പസഫിക്കില്‍നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിനു കുറുകെ റെയില്‍റോഡ് നിര്‍മിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. കണ്‍സര്‍വേഷന്‍ വോട്ടേഴ്‌സ് ലീഗിന്റെ വാര്‍ഷിക പരിപാടിയില്‍ സംസാരിക്കവെയാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനകം 10 ലക്ഷം പേരാണ് വീഡിയോ കണ്ടത്.
Read Also: കൊച്ചിയിൽ ബീവറേജ് ഔട്ട്‌ലെറ്റിന് നേരെ ബോംബേറ്: ഒരാള്‍ പിടിയിൽ
‘പസഫിക്കില്‍ നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിനു കുറുകെ റോഡ് നിര്‍മിക്കാന്‍ പദ്ധയിയുണ്ട്. അങ്കോളയില്‍ ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റ് നിര്‍മിക്കാനും പദ്ധതിയുണ്ട്.’-ജോ ബൈഡന്‍ പറഞ്ഞു.
ശക്തമായ തുടക്കം എന്നാണ് ചിലര്‍ പരിഹസിച്ചത്. മുത്തശ്ശനെ കിടക്കയില്‍ കിടത്തൂ എന്നായിരുന്നു മിസോറി സെനറ്റര്‍ ജോഷ് ഹാവ്‌ലീസിന്റെ പ്രസ് സെക്രട്ടറി അബിഗേല്‍ മറോണിന്റെ ട്വീറ്റ്. എന്റെ അടുത്ത ബിസിനസ് ട്രിപ്പിന് ഇന്ത്യയിലേക്ക് ട്രെയിനില്‍ പോകാന്‍ കാത്തിരിക്കുന്നു.-മറ്റൊരാളുടെ പരിഹാസം.നേരത്തേ കനേഡിയന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ബൈഡന്‍ ചൈനയെ പ്രശംസിച്ചതും പരിഹാസത്തിന് ഇടയാക്കിയിരുന്നു.
Post Your Comments