ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 120ലധികം വിദേശ യുദ്ധക്കപ്പലുകളുടെ സാന്നിധ്യം . ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് സേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇക്കാര്യം അറിയിച്ചത്. യുദ്ധക്കപ്പലുകളുടെ സാന്നിധ്യം ഭാവിയിലുണ്ടാകാവുന്ന തന്ത്രപ്രധാനമായ താവളങ്ങള്‍ക്കായുള്ള മത്സരത്തെയും വര്‍ധിച്ചുവരുന്ന ആഗോള താല്‍പര്യത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്തോ-പസഫിക്കിനുവേണ്ടി യുള്ള ജര്‍മ്മനി, ഫ്രാന്‍സ് എന്നീ പ്രധാന ശക്തികളുടെ തന്ത്രങ്ങള്‍ക്കെതിരെയും ചൈനയുടെ നിലപാടുകള്‍ക്കെതിരെയും പ്രതികരിക്കുകയായിരുന്നു അദേഹം.
Read Also : ആശുപത്രിനാടകം അവസാനിപ്പിച്ച രവീന്ദ്രന് ഇനി വീട്ടില്‍ സുഖവാസം, പൂര്‍ണവിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍
ഇത്തരം വെല്ലുവിളികളെ നേരിടാനായി രാജ്യം പങ്കാളി രാജ്യങ്ങളുമായി കൂടുതല്‍ പരിശീലനങ്ങളും ഉഭയകക്ഷി ബഹുമുഖ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കേണ്ടതുണ്ട്. നിലവില്‍ വിവിധ ദൗത്യങ്ങളെ പിന്തുണച്ചുകൊണ്ട് 120 ഓളം യുദ്ധക്കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിന്യസിച്ചിട്ടുണ്ട്. ഇവിടെ തന്ത്രപ്രധാനമായ മേഖലകള്‍ക്ക് വേണ്ടി മത്സരം നടക്കുന്നുണ്ടെന്നും എന്നാല്‍ സമധാനപരമായി തുടരുകയാണെന്നും വരും കാലങ്ങളില്‍ ഇത് ശക്തി പ്രാപിക്കുമെന്നും റാവത്ത് പറഞ്ഞു.
Post Your Comments