തിരുവനന്തപുരം : ഇന്ത്യന്‍ തീരത്തു നിന്നും മത്സ്യങ്ങള്‍ അപ്രത്യക്ഷമാകുന്നു. മത്സ്യങ്ങളും കടല്‍ജീവികളും മധ്യരേഖാ പ്രദേശത്തുനിന്നു കൂടുതല്‍ തണുപ്പേറിയ ഇടങ്ങളിലേക്കു താമസം മാറുകയാണെന്ന ഒരു സംഘം ഗവേഷകരുടെ കണ്ടെത്തല്‍ ഗ്ലോബല്‍ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് കൗണ്‍സിലാണ് പുറത്തുവിട്ടിരിക്കുന്നത്.
ഭൂമധ്യരേഖാ പ്രദേശങ്ങളില്‍ ചൂടേറുന്നതാണ് മത്സ്യങ്ങളെ ഇതിനു പ്രേരിപ്പിക്കുന്നത്. കേരളം ഉള്‍പ്പെടെ ഇന്ത്യയുടെ ഗുജറാത്ത് തീരം വരെ മധ്യരേഖാ പ്രദേശത്തിന്റെ ഭാഗമായി കണക്കാക്കാമെന്നതിനാല്‍ അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും മത്സ്യലഭ്യതയെയും ടൂറിസം പോലെയുള്ള ജനങ്ങളുടെ ഉപജീവന മാര്‍ഗങ്ങളെയും ഇതു ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
അങ്ങനെ വന്നാല്‍ നമ്മുടെ വിലകുറഞ്ഞ പോഷകാഹാരങ്ങളായ മത്തിയും അയിലയും കിളിമീനുമൊക്കെ കറാച്ചി കടല്‍ മേഖലയിലേക്കും ഒമാനിലേക്കുമൊക്കെ വഴിമാറും.
Post Your Comments