ചെന്നൈ: ബുറേവിക്ക് പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിൽ അടുത്ത ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ‘അർണബ്’ എന്നാണ് അടുത്ത ചുഴലിക്കാറ്റിന്റെ പേര്. ചുഴലിക്കാറ്റിന് പേര് നൽകുന്നതിനായി 13 രാജ്യങ്ങൾ നിർദേശിച്ച 169 പേരുകളിലൊന്നാണ് അർണബ് എന്നത്. ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് പേര് വെളിപ്പെടുത്തിയിരിക്കുന്നത്.
ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് അർണബ് എന്ന് പേര് നിർദ്ദേശിക്കുകയുണ്ടായത്. മ്യാന്മാർ, ഇറാൻ, ഒമാൻ, പാക്കിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് വരാനിരിക്കുന്ന ചുഴലിക്കാറ്റുകളുടെ പേരുകൾ നിർദേശിക്കേണ്ടത്. ചുഴലിക്കാറ്റുകൾക്ക് ഇന്ത്യ പേര് നിർദേശിച്ച് തുടങ്ങുകയുണ്ടായത് 2004ലാണ്. അഗ്നിയെന്ന പേരാണ് ഇന്ത്യ ആദ്യമായി ഒരു ചുഴലിക്കാറ്റിന് നല്കുകയുണ്ടായത്.
നിവാർ ചുഴലിക്കാറ്റിന് പിന്നാലെയാണ് ബുറേവി എത്തുകയുണ്ടായത്. ബുറേവി ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കേരളത്തിലുമടക്കം കനത്ത നാശം വിതച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. മഴ പെയ്തിരുന്നുവെങ്കിലും കേരളത്തിൽ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായാണ് ബുറേവി എത്തുകയുണ്ടായത്.
Post Your Comments