Latest NewsNewsIndia

പാക് സേനയുടെ സഹായത്തോടെ ഇന്ത്യയെ ആക്രമിക്കാൻ ജയ്ഷെ മുഹമ്മദ് തയ്യാറെടുക്കുന്നു

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് തയ്യാറെടുക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. പന്ത ചൗക്കിലും മറ്റ് പ്രധാന മേഖലകളിലുമുള്ള ഇന്ത്യൻ ആർമി യൂണിറ്റുകളിൽ ഒരേസമയം ചാവേർ ആക്രമണങ്ങൾ നടത്താൻ ഇവർ തയ്യാറെടുക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. പാകിസ്ഥാൻ സൈന്യത്തിന്റെ സഹായത്തോടെയാണ് ഇവർ ആക്രമിക്കാൻ ഒരുങ്ങുന്നതെന്നാണ് സൂചന.

ലഷ്കറെ ത്വയ്ബ എന്ന ഭീകര സംഘടനക്ക് നൽകുന്നതിനേക്കാൾ സാമ്പത്തിക സഹായവും ഇപ്പോൾ പാക് സേന ജയ്ഷെ മുഹമ്മദിന് നൽകുന്നുണ്ടെന്നും ഖാരമേരു,മന്ദാകുലി,ചിത്രിയൻ തുടങ്ങിയ ഭാഗങ്ങളിൽ ജയ്ഷെ മുഹമ്മദ് ഭീകരന്മാർ നുഴഞ്ഞുകയറാൻ ശ്രമിച്ചത് ഇതിന്റെ ഭാഗമായാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഡുദ്നിയൽ,ആത്മുഘം,ഖാരമേരു,മന്ദാകുലി ,ചിത്രിയൻ,ചകോതി,ഹത്ലംഗ്,നികിയൽ,ജാണ്ട്രട്ട് തുടങ്ങിയ മേഖലകളിലെ നുഴഞ്ഞു കയറ്റത്തിനെതിരെയുള്ള നിരീക്ഷണം ഇന്ത്യൻ സേന ശക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button