യുഎഇയില്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ക്കു സന്തോഷ വാര്‍ത്തുമായി പുതിയ അപ്‌ഡേറ്റ് വരുന്നു. മേനാ മേഖലയില്‍ ഇന്‍സ്റ്റഗ്രാമിനു ഇതിനകം തന്നെ 63 ദശലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ അപ്‌ഡേറ്റ് അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം തീരുമാനിച്ചത്. അറബി ഭാഷ ഉപയോഗിക്കുന്നവര്‍ക്കു സഹായകരമാകുന്ന രീതിയില്‍ വലതു നിന്ന് ഇടത്തേക്കുള്ള ശൈലിയിലാണ് ഇന്‍സ്റ്റഗ്രാമിന്റെ പുതിയ അപ്‌ഡേഷന്‍ വന്നിരിക്കുന്നത്.
വലത് നിന്ന് എഴുതുന്ന ഭാഷകളെ പിന്തുണയ്ക്കാന്‍ പ്രത്യേകമായി നിര്‍മ്മിച്ചതാണ് ഇത്. ഇതു വഴി ആഗോള തലത്തില്‍ അറബി ഭാഷ ഉപയോഗിക്കുന്നവരെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി പ്രതീക്ഷിക്കുന്നത്. ഇതിലൂടെ അറബ് ഭാഷ ഉപോയഗിക്കുന്നവരെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് ഇന്‍സ്റ്റഗ്രാം ഉദ്ദേശിക്കുന്നത്.
കൂടുതല്‍ ആളുകളെ ബന്ധിപ്പിക്കുന്നതിനും അവരുടെ താത്പര്യങ്ങളും സംരക്ഷിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് ഇന്‍സ്റ്റഗ്രാമിന്റെ സഹസ്ഥാപകരിലൊരാളായ മൈക് ക്രിഗേര്‍ അഭിപ്രായപ്പെട്ടു.
Post Your Comments