ന്യൂഡൽഹി : ഇന്ത്യൻ നാവികസേനയ്ക്ക് 111 യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ വാങ്ങാൻ തീരുമാനം.ഇതിനായി 21,738 കോടി രൂപ കേന്ദ്ര പ്രതിരോധമന്ത്രാലയം അനുവദിച്ചു.. 21,738 കോടി ചിലവുവരുന്ന പദ്ധതിക്ക് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിരോധ ആര്‍ജിത സമിതി (ഡിഎസി) അനുമതി നല്‍കി. 95 ഹെലിക്കോപ്റ്ററുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നതിനാണ് തീരുമാനം.
ഇന്ത്യൻ നാവികസേനയുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന് പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. 16 എണ്ണം വാങ്ങും. തന്ത്രപരമായ പങ്കാളിത്ത മാതൃകയിലൂടെയാകും ഇവയുടെ നിര്‍മാണം.വിദേശ ഹെലികോപ്റ്റർ നിർമ്മാതാക്കളിൽ നിന്നും,ഇന്ത്യയിലെ തന്നെ പ്രതിരോധ ഉപകരണ നിർമ്മാതാക്കളിൽ നിന്നും ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് ആവശ്യപ്പെടും.
ഇതിനായി ഒരു വിദേശ ഹെലികോപ്റ്റര്‍ നിര്‍മാതാവിനെയും ഇന്ത്യന്‍ പ്രതിരോധ കമ്പനിയെയും കണ്ടെത്താനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചു. അന്തര്‍വാഹിനികള്‍, യുദ്ധ വിമാനങ്ങള്‍ തുടങ്ങിയവ വിദേശകമ്പനികളുടെ സഹായത്തോടെ ഇന്ത്യയില്‍ നിര്‍മിക്കുന്നതിനായി നേരത്തെ കേന്ദ്രസര്‍ക്കാര്‍ തന്ത്രപരമായ പങ്കാളിത്ത മാതൃകയ്ക്കു തുടക്കം കുറിച്ചിരുന്നു.
Post Your Comments