Latest NewsNewsTechnology

വൈഫൈ മാറുന്നു; ഇനി ലൈഫൈയുടെ കാലം

നിലവിലെ വൈഫൈയുടെ സ്ഥാനത്ത് അതിവേഗ ഡേറ്റാ കൈമാറ്റ സംവിധാനങ്ങളാണ് വരാൻ പോകുന്നത്. ലൈഫൈ നിലവിലുള്ള വൈഫൈ സാങ്കേതിക വിദ്യയുടെ ഭാവിയാണ്. ലൈ-ഫൈ നിലവിലെ വൈഫൈയിൽ ലഭിക്കുന്ന വേഗതയുടെ നൂറിരട്ടി പ്രദാനം ചെയ്യുമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. അതായത് ഏകദേശം 1.5 ജിബിയുടെ 20 സിനിമകൾ കേവലം സെക്കന്റുകൾക്കുള്ളിൽ ഡൗണ്‍ലോഡ് ചെയ്യാം.

ലൈഫൈയിൽ ദൃശ്യമായ പ്രകാശത്തിലൂടെയാണ് ഡേറ്റാ കൈമാറ്റം നടക്കുന്നത്. ലൈഫൈ സേവനം നിലവിൽ ചില ഓഫീസുകളിലും വ്യാവസായിക മേഖലകളിലും പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്. സെക്കന്റിൽ 224 ജിഗാബൈറ്റുകൾ ആണ് പുതിയ വയർലെസ് സിസ്റ്റത്തിന്റെ വേഗത. ലൈഫൈ ഇന്റർനെറ്റ്‌ ഉപയോഗത്തിൽ ഏറ്റവും വലിയ വഴിത്തിരിവായിരിക്കും കൊണ്ടുവരുന്നത്.

ബൈനറി കോഡിലുള്ള ഡേറ്റാ വിനിമയം 400 മുതൽ 800 ടെറാഹെർട്സിലുള്ള വെളിച്ചം ഉപയോഗിച്ചാണ് നടത്തുന്നത്. ദൃശ്യമായ വെളിച്ചം ഉപയോഗിക്കുന്നതുകൊണ്ട് കൂടുതൽ സുരക്ഷിതമാണെന്ന് അവകാശപ്പെടുന്നു. വെളിച്ചത്തിന് ഭിത്തികൾ കടക്കാൻ കഴിവില്ലാത്തതുകൊണ്ടു നെറ്റ്‌വർക്ക് കൂടുതൽ സുരക്ഷിതമാകുകയും മറ്റു സാങ്കേതിക തടസങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button