ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടുന്നു. ഇതിന്റെ ഭാഗമായി കശ്മീരിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈ സ്ഥാപിച്ചു. ഇന്ത്യന്‍ റെയില്‍വേയാണ് ഇക്കാര്യം അറിയിച്ചത്.
ലോക വൈഫൈ ദിനത്തില്‍ റെയില്‍വേയുടെ റെയില്‍വയര്‍ വൈഫൈ കശ്മീര്‍ താഴ്‌വരയിലെ എല്ലാ സ്റ്റേഷനുകളിലും ലഭ്യമാകുമെന്ന സന്തോഷ വാര്‍ത്ത റെയില്‍വേ മന്ത്രി പീയുഷ് ഗോയലും പങ്കുവെച്ചു. ശ്രീനഗര്‍ മുതല്‍ അനന്ത്‌നാഗ് വരെയുള്ള എല്ലാ സ്റ്റേഷനുകളും ലോകത്തെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് പബ്ലിക് വൈഫൈ നെറ്റ്‌വര്‍ക്കിന്റെ ഭാഗമായെന്ന് പീയുഷ് ഗോയല്‍ അറിയിച്ചു.
ഡിജിറ്റല്‍ ഇന്ത്യ മിഷന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണായക ചുവടുവെയ്പ്പാണിതെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു. റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡുമായി സഹകരിച്ചാണ് ഇന്ത്യന്‍ റെയില്‍വേ രാജ്യത്തിന്റെ വിവിധയിടങ്ങളിലേയ്ക്ക് വൈഫൈ സേവനം എത്തിക്കുന്നത്. നിലവില്‍ 6000ത്തിലധികം സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വൈഫൈ ശൃംഖലയാണ് ഇന്ത്യയിലുള്ളത്.
Post Your Comments