Latest NewsJobs & Vacancies

ഒ.എന്‍.ജി.സിയില്‍ അപ്രന്റിസ് ആകാൻ അവസരം

ഒ.എന്‍.ജി.സിയില്‍ അപ്രന്റിസ് ആകാൻ അവസരം. 22 ഓപ്പറേറ്റിങ് യൂണിറ്റുകളിൽ അക്കൗണ്ടന്റ്,കാബിന്‍/റൂം അറ്റന്‍ഡന്റ്,ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഇലക്ട്രോണിക്സ് സിസ്റ്റം മെയിന്റനന്‍സ്,മെക്കാമിക്ക് ഓട്ടോമൊബൈല്‍ (അഡ്വാന്‍സ്ഡ് ഡീസല്‍ എന്‍ജിന്‍) തുടങ്ങിയ വിവിധ തസ്തികളിലായി 5667 ഒഴിവുകളാണുള്ളത്. ഉയര്‍ന്ന യോഗ്യതയുള്ളവരും മുന്‍പ് അപ്രന്റിസ്ഷിപ്പ് പൂര്‍ത്തിയാക്കിയിട്ടുള്ളവരും ഒരു വര്‍ഷം പ്രവൃത്തിപരിചയമുള്ളവരും അപേക്ഷിക്കേണ്ടതില്ല.

അപേക്ഷിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അതത് യൂണിറ്റിന്റെ വിലാസത്തില്‍ അയക്കേണ്ടതാണ്. ഇ-മെയില്‍ ഐ.ഡി മൊബൈല്‍നമ്പർ ആധാര്‍ കാര്‍ഡ് എന്നിവ നിർബന്ധമാണ്.  Apprentice Application എന്ന് കവറിന് പുറത്തെഴുതി സ്പീഡ് പോസ്റ്റ് അല്ലെങ്കില്‍ രജിസ്റ്റേഡായി അയയ്ക്കണം. കൂടാതെ ഒരു ട്രേഡിലേക്ക് മാത്രമേ അപേക്ഷിക്കുവാൻ സാധിക്കുകയുള്ളു.

വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; ഒഎന്‍ജിസി
അവസാന തീയതി: നവംബര്‍ മൂന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button