പ്രമുഖ പൊതുമേഖലാ എണ്ണ കമ്പനിയായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) എണ്ണ തേടി വീണ്ടും കേരളത്തിൽ എത്തുന്നു. കേരള-കൊങ്കൺ മേഖലയിൽ ഓഫ്ഷോർ എണ്ണ, വാതക പര്യവേഷണം എന്നിവ തുടരാനാണ് ഒഎൻജിസിയുടെ നീക്കം. മൂന്ന് വർഷത്തിനുള്ളിൽ പരിവേഷണം തുടങ്ങാനാണ് തീരുമാനം. നിലവിൽ, ട്രയൽ എന്ന നിലയിൽ കൊച്ചി, കൊല്ലം മേഖലകളിൽ ഉൾപ്പെടെ 19 ഇടങ്ങളിലെ കടലിൽ പര്യവേഷണം നടത്തിയിട്ടുണ്ട്. കടലിന്റെ അടിത്തട്ടിൽ നിന്ന് 20,000 മീറ്റർ ആഴത്തിൽ വരെയാണ് പര്യവേഷണം നടത്തിയിരിക്കുന്നത്.
കൊല്ലത്ത് കുഴിച്ച എണ്ണക്കിണറിൽ എണ്ണയുടെ സാന്നിധ്യത്തിന്റെ സൂചനകൾ അധികൃതർക്ക് ലഭിച്ചിരുന്നെങ്കിലും, അവ ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം, കൊടുങ്ങല്ലൂരിന് സമീപം സി.എച്ച് വൺ എന്ന കിണറിൽ എണ്ണയുടെ സാന്നിധ്യം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് അവ ഉപേക്ഷിച്ചിട്ടുണ്ട്. കേരളത്തിനു പുറമേ, ഒഎൻജിസിയുടെ നേതൃത്വത്തിൽ മുംബൈ, കാവേരി, ത്രിപുര, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലും പര്യവേഷണം തുടരുകയാണ്.
Also Read: കവര്‍ച്ചാശ്രമം തടയുന്നതിനിടെ വൃദ്ധയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി
Post Your Comments