![](/wp-content/uploads/2017/09/flight-1.jpg)
ദുബായിൽ എക്സ്പോ 2020 ന്റെ ഭാഗമായി എമിറേറ്റ്സ് പുതിയ വിമാനം പുറത്തിറക്കി. എക്സ്പോ 2020 ആഘോഷങ്ങൾക്ക് മുന്നോടി ആയിട്ടാണ് എക്സ്പോ 2020 യുടെ ലോഗോയോടുകൂടി എ ഡബ്ല്യു EPK എന്ന 777-300ER എന്ന വിമാനം പുറത്തിറക്കിയത്.
എക്സ്പോ 2020 ക്ക് വേണ്ടി വിമാനത്തിൽ പുരാതന പ്രസക്തിയുള്ള സ്വർണ്ണ നിറത്തിലുള്ള ഗോളാകൃതിയിലുള്ള ചിഹ്നമാണ് പതിച്ചിട്ടുള്ളത്. കൂടാതെ അതിനു താഴെയായി എമിറേറ്റ്സ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എക്സ്പോ 2020 ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഇത്തരം ഒരു ലോഗോ.
എക്സ്പോ 2020യുടെ ഭാഗമായി എമിറേറ്റ്സ് 3 വിവിധ തരം ലോഗോകളാണ് പുറത്തിറക്കിയത്. അവസരങ്ങൾ, നിലനിൽപ്പ്, സ്വാതന്ത്യം എന്നിവ നിലനിർത്തിയാണ് ഇവ ഡിസൈൻ ചെയ്തത്. ആദ്യത്തെ ലോഗോയായ മൊബിലിറ്റി ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നണെങ്കിൽ അവസരങ്ങൾ 84 രാജ്യങ്ങളിലായി 150 വഴി എത്തിച്ചേരുന്നതിനായി ബന്ധം ഊട്ടിഉറപ്പിക്കും എന്നാണ്.
Post Your Comments