കൊല്‍ക്കത്ത: അമ്പെയ്ത്തിനു താരത്തിന് പരിക്കേറ്റു. പരിശീലനത്തിനിടെ അമ്പ് തുളച്ചു കയറിയാണ് പരിക്കേറ്റത്. അപകടമുണ്ടായത് കൊല്‍ക്കത്തയിലെ ബോല്‍പ്പൂരിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) യുടെ കേന്ദ്രത്തിലാണ്.
അമ്പ് തുളച്ചു കയറിയത് അമ്പെയ്ത്ത് താരമായ പതിനാലുകാരി ഫാസില ഖാതൂനിന്റെ കഴുത്തിലാണ്. ഫാസിലയുടെ കഴുത്തില്‍ പതിച്ചത് സഹതാരം കൂടിയായ സുഹൃത്തിന്റെ ഉന്നമാണ്. തലനാരിഴയ്ക്കാണ് കഴുത്തിലെ രക്തധമനികളില്‍ അമ്പ് കൊള്ളാതെ രക്ഷപ്പെട്ടത്.
താരം ബോല്പൂര് സബ്-ഡിവിഷണല്‍ ആശുപത്രിയില്‍ അപകടനില തരണം ചെയ്തു വരികയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ജുവല്‍ ഷെയ്ഖിന്റെ ഉന്നമാണ് ഫാസിലയുടെ കഴുത്തില്‍ പതിച്ചത്. പരിശീലനം നടത്തുന്നതിനിടെ അപ്രതീക്ഷിതമായി അമ്പെയ്യുന്ന ദിശയിലേയ്ക്ക് ഫാസില വരികയായിരുന്നു.
Post Your Comments