തിരുവനന്തപുരം : വിഴിഞ്ഞത്ത് രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം. മുല്ലൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പുന്നക്കുളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലുമാണ് ഇന്നലെ മോഷണം നടന്നത്.രണ്ടു ക്ഷേത്രങ്ങളിൽ നിന്നുമായി 75,000 രൂപയും സ്വര്‍ണപ്പൊട്ടുകളുമാണ് മോഷണം പോയത്.
മുല്ലൂര്‍ ക്ഷേത്ര ഓഫീസില്‍ സൂക്ഷിച്ചിരുന്ന 35,000-ല്‍പരം രൂപയും കാണിക്കയും പുന്നക്കുളം ക്ഷേത്ര ഓഫീസില്‍ സൂക്ഷിച്ച 40000 ല്‍ പരം രൂപയും സ്വര്‍ണപ്പൊട്ടുകളും മോഷണം പോയി. രണ്ട് ക്ഷേത്രങ്ങളിലെയും ഓഫീസുകള്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്.
പുലര്‍ച്ചെ ക്ഷേത്രത്തിൽ എത്തിയ പൂജാരിമാരാണ് മോഷണ നടന്നതായി തിരിച്ചറിഞ്ഞത് ഉടൻതന്നെ അവർ ക്ഷേത്ര ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു.ക്ഷേത്ര ഭാരവാഹികൾ വിഴിഞ്ഞം പോലീസില്‍ പരാതി നൽകി. പോലീസിനൊപ്പം ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Post Your Comments