Latest NewsNewsIndia

രാഹുല്‍ ഗാന്ധിയുടെ നന്മ പുറത്തു കൊണ്ടു വന്ന് വിദേശ മാധ്യമം : ഇപ്പോള്‍ ഇന്ത്യയിലും ഇക്കാര്യമാണ് ചര്‍ച്ചാ വിഷയം

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പൊളിറ്റീഷ്യന്‍ മാത്രമല്ല ഉള്ളില്‍ നന്മയുള്ളയാളുമാണെന്ന് വിദേശ മാധ്യമത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയായിരിക്കുന്നത്. വലംകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്നാണ് പ്രമാണം. അന്യര്‍ക്കു നന്മ ചെയ്യുന്നത് പ്രസിദ്ധിക്ക് വേണ്ടിയാകരുതെന്ന് മറ്റൊരു രീതിയില്‍ പറയാം. ഏറ്റവും ക്രൂരവും ഞെട്ടിപ്പിക്കുന്നതുമായ കൂട്ട ബലാത്സംഗത്തിന്റെ പേരില്‍ ഇന്ത്യ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നിര്‍ഭയയുടെ സഹോദരനെ വൈമാനികനാക്കി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്റെ മാതൃക.

2012 ല്‍ ഡല്‍ഹിയില്‍ ബസ് യാത്രയ്ക്കിടയില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ രണ്ടു സഹോദരങ്ങളില്‍ മൂത്തയാളാണ് രാഹുല്‍ഗാന്ധിയുടെ സഹായത്തോടെ പൈലറ്റായി മാറിയത്. സഹോദരി കൊല്ലപ്പെടുമ്പോ 12 ാം ക്‌ളാസ്സ് വിദ്യാര്‍ത്ഥിയായിരുന്ന സഹോദരന് പൈലറ്റ് പഠനത്തിന് പ്രവേശനം നേടി കൊടുക്കുന്നതിനൊപ്പം കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ എല്ലാ സഹായവും രാഹുല്‍ ചെയ്തു കൊടുത്തു. റായ്ബറേലിയിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാന്‍ അക്കാദമിയിലായിരുന്നു യുവാവ് പരിശീലനം പൂര്‍ത്തിയാക്കിയിറങ്ങിയത്.

ഇവരുടെ ഇളയമകന്‍ പൂനെയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. ഒട്ടേറെ സഹായമാണ് കുടുംബത്തിന് രാഹുല്‍ ചെയ്തു കൊടുത്തത്. നിര്‍ഭയയുടെ പിതാവ് ബിഎന്‍ സിംഗിന് ഡല്‍ഹിയിലെ രാജ്യാന്തര വിമാനത്താളത്തിലെ സ്വകാര്യ കമ്പനിയുടെ കരാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ നിന്നും തൊഴില്‍ സ്ഥിരപ്പെടുത്തി കൊടുക്കാന്‍ ഇടപെട്ടു. താന്‍ ചെയ്യുന്ന സഹായങ്ങള്‍ പുറത്തറിയരുതെന്ന് രാഹുല്‍ കടുത്ത നിലപാട് എടുത്തതാണ് ഇത്രയും നാള്‍ വിവരം രഹസ്യമായിരിക്കാന്‍ കാരണമായത്.

രാഹുലിന്റെ വലിയ മനസ്സിന് നിര്‍ഭയയുടെ കുടുംബം നന്ദിയോടെയാണ് സ്മരിക്കുന്നത്. ഇക്കാര്യം രഹസ്യമാക്കി വെയ്ക്കാന്‍ രാഹുല്‍ പിടിച്ചിരുന്ന നിര്‍ബ്ബന്ധം ഒരു വിദേശമാധ്യമം വഴിയാണ് പുറത്തു വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button