ദുബായ്•ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ദുബായ് ഡ്യുട്ടി ഫ്രീ മില്യണയര്‍ നറുക്കെടുപ്പില്‍ രണ്ട് വിജയികളെ ഇന്ന് പ്രഖ്യാപിച്ചു.
ഒരു മലയാളിയും ഒരു ജപ്പാന്‍ സ്വദേശിയുമാണ് വിജയികള്‍. ദുബായില്‍ താമസിക്കുന്ന സന്തോഷ് വിജയന്‍ (50), ഫുക്വോക സ്വദേശിയായ യാസുനോബു യമാദ (47) എന്നിവരാണ് ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 6.5 കോടി ഇന്ത്യന്‍ രൂപ) വീതം സമ്മാനത്തിന് അര്‍ഹരായത്.
27 വര്‍ഷമയി ദുബായില്‍ ജീവിക്കുകയും അബുദാബിയില്‍ ഓപ്പറേഷന്‍സ് മാനേജരുമായി ജോലി നോക്കുന്ന സന്തോഷിനെ 256 ാം സീരിസിലെ 3826 നമ്പര്‍ ടിക്കറ്റ് ആണ് സമ്മാനാര്‍ഹനാക്കിയത്.
255 ാം സീരിസിലെ 2024 എന്ന നമ്പരുള്ള ടിക്കറ്റാണ് ജപ്പാന്‍ സ്വദേശിയെ കോടീശ്വരനാക്കിയത്. ജര്‍മ്മനിയിലേക്ക് ബിസിനസ് ട്രിപ്പ് പോകുന്നതിനിടെയാണ് യമാദ ദുബായ് വിമാനത്താവളത്തില്‍ നിന് അഞ്ച് ടിക്കറ്റുകള്‍ വാങ്ങിയത്.
Post Your Comments