ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാർക്ക് ഭാഗ്യം. 42 ഇന്ത്യക്കാര്‍ പിരിവിട്ട് വാങ്ങിയ ടിക്കറ്റിന് 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ചത്. റാസല്‍ഖൈമയില്‍ ദീര്‍ഘകാലമായി താമസിക്കുന്ന അനു സുധാകര്‍ വാങ്ങിയ 2686-ാം നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് അദ്ദേഹവും സുഹൃത്തുക്കളും ടിക്കറ്റെടുത്തത്. ഓരോരുത്തരും 25 ദിര്‍ഹം വീതമിട്ടാണ് ടിക്കറ്റ് വിലയായ 1000 ദിര്‍ഹവും നികുതിയും ഉള്‍പ്പെടെയുള്ള പണം കണ്ടെത്തിയത്.87,381 ദിര്‍ഹം (17 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) വീതമാണ് സമ്മാനത്തുകയായി ഓരോരുത്തർക്കും ലഭിക്കുക.
ഇന്ത്യക്കാരനായ നീരജ് ഹരിക്കും ഏഴ് കോടിയുടെ മറ്റൊരു സമ്മാനം ലഭിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം ഒന്‍പത് സുഹൃത്തുക്കള്‍ കൂടി ചേര്‍ന്നാണ് ആ ടിക്കറ്റെടുത്തത്. ഓരോരുത്തര്‍ക്കും 70 ലക്ഷത്തിലധികം രൂപ ലഭിക്കും.
Post Your Comments