യുഎഇയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പെട്രോള്‍ വില നാലര ശതമാനം കുറയും. പുതിയ നിരക്ക് അനുസരിച്ച് സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 2.03 ദിര്‍ഹമായിരിക്കും ഈ മാസം ഈടാക്കുക. 2.12 ദിര്‍ഹമായിരുന്നു ഒക്ടോബറിലെ വില. 4.25 ശതമാനമാണ് വില കുറഞ്ഞത് . സ്പെഷല്‍ പെട്രോള്‍ വില ലിറ്ററില്‍ 2.01 ദിര്‍ഹത്തില്‍നിന്ന് 1.92 ദിര്‍ഹമായി കുറയും. ഇ പ്ലസ് പെട്രോള്‍ ലിറ്ററിന് 1.94 ദിര്‍ഹമായിരുന്നത് 1.85 ദിര്‍ഹമാകും സ്പെഷ്യല്‍ പെട്രോള്‍ വില 4.48 ശതമാനം കുറയുമ്പോള്‍ 4.64 ശതമാനമാണ് ഇ പ്ലസിന്റെ വിലക്കുറവ്.
എന്നാല്‍, ഡീസല്‍വില 0.5 ശതമാനം വര്‍ധിക്കും. ലിറ്ററിന് 2.11 ദിര്‍ഹമായിരിക്കും നവംബറിലെ ഡീസല്‍ വില. നാല് മാസത്തിന് ശേഷം ആദ്യമായാണ് പെട്രോള്‍ വില കുറയുന്നത്. അതേസമയം ഡീസല്‍ വില നേരിയ തോതില്‍ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില രണ്ടുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് വില കുറയുന്നതെന്ന പ്രത്യേകതയുമുണ്ട്.
Post Your Comments