KeralaLatest NewsNews

വിദേശമദ്യത്തിന് വില വര്‍ധിക്കുന്നു : വിവിധ ബ്രാന്‍ഡുകളുടെ വില വിവരപ്പട്ടിക ഇങ്ങനെ

 

തിരുവനന്തപുരം : വിദേശമദ്യത്തിന് വില വര്‍ദ്ധിക്കുന്നു. സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.
നിലവിലുള്ള വിലയുടെ ഏഴ് ശതമാനം ഉയര്‍ത്താനാണ് ബിവറേജസ് കോര്‍പറേഷനും ഉല്‍പാദകരും തമ്മില്‍ ധാരണയിലെത്തിയത്. പുതുക്കിയ വിലവിവരപ്പട്ടിക ചൊവ്വാഴ്ച പുറത്തിറങ്ങും.

നവംബര്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.
എന്നാല്‍ ഒന്നാം തീയതി ബാറുകള്‍ക്കും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കും അവധിയായതിനാല്‍, വ്യാഴാഴ്ച മുതലാണ് പുതുക്കിയ നിരക്ക് നല്‍കേണ്ടത്. മദ്യനിര്‍മാണ കമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് നല്‍കുന്ന ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതാണ് മദ്യവില കൂട്ടാന്‍ കാരണം.

ഇതനുസരിച്ച് ഏറെ ഉപഭോക്താക്കളുള്ള ഹണിബീ, മാക്ഡവല്‍ ബ്രാന്‍ഡികളുടെ 750 മില്ലീലിറ്ററിന് 510 രൂപയില്‍ നിന്ന് 545 രൂപയായി വര്‍ധിച്ചേക്കും. റമ്മുകളില്‍ ഓള്‍ഡ്‌പേളിന്റെ വില 480 രൂപയില്‍നിന്ന് 515 രൂപയായും ഓള്‍ഡ് പോര്‍ട്ടിന് 390 രൂപയില്‍നിന്ന് 420 രൂപയായും വര്‍ധിച്ചേക്കും. ബിയര്‍, വൈന്‍ എന്നിവയ്ക്കും വിലവര്‍ധന ബാധകമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button