Latest NewsNewsGulf

ഫോണിലൂടെ തട്ടിപ്പ് നടത്തി പണം കവർന്ന നാൽപതംഗ സംഘം പിടിയിൽ

ഫോണിലൂടെ തട്ടിപ്പ് നടത്തുന്ന നാൽപതംഗ സംഘത്തെ ദുബായ് പോലീസ് പിടികൂടി. ഫോണിൽ വിളിച്ച് 200000 ദിർഹം സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ആളുകളെ ബോധ്യപ്പെടുത്തുകയും തുടർന്ന് സമ്മാനത്തുക ലഭിക്കാനായി 2000 ദിർഹം ട്രാൻസ്‌ഫർ ചെയ്യാനും ആവശ്യപ്പെട്ടായിരുന്നു ഇവരുടെ തട്ടിപ്പ്. ദുബായിലെ ഫെറിജ് അൽ മുരാറിൽ രണ്ടു ഫ്ളാറ്റുകൾ വാടകയ്ക്കെടുത്തായിരുന്നു ഇവർ തട്ടിപ്പ് നടത്തിവന്നിരുന്നത്.

ഇവരുടെ ഫ്ലാറ്റുകൾ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നുവെന്നും തുടർന്ന് അനുമതി വാങ്ങിയ ശേഷം ഫ്ലാറ്റിൽ പരിശോധന നടത്തുകയായിരുന്നുവെന്നും പോലീസ് ഡപ്യൂട്ടി ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ഒമര്‍ ബിന്‍ ഹമദ് വ്യക്തമാക്കി. ഇവരുടെ പക്കൽ നിന്നും 90 ഫോണുകളും 110 സിമ്മുകളും 60000 ദിർഹവും കണ്ടെടുത്തതായി അദ്ദേഹം അറിയിച്ചു. ഇവരിൽ കൂടുതൽ പേരും സന്ദർശന വിസയിൽ എത്തിയതാണെന്നും ചിലർക്ക് മാത്രമേ അറബി അറിയുകയുള്ളുവെന്നും ഹമദ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button