നവംബർ 1 മുതൽ 15 വരെ ട്രാഫിക് പിഴകളിൽ 55 ശതമാനത്തോളം ഇളവ്.റാസൽ ഖൈമയിലാണ് ഇത്തരമൊരു ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത് .എന്നാൽ യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ വഴി മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂവെന്ന് റാസൽഖൈമ പോലിസ് പറഞ്ഞു.ഗതാഗത തടസ്സം സൃഷ്ട്ടിക്കുന്നതുപോലുള്ള പിഴകൾ ട്രാഫിക് ലൈസൻസിങ് കേന്ദ്രങ്ങളിലും പോലീസ് സ്റ്റേഷനുകളിലും മാത്രമേ ഒടുക്കാനാകു.ഇത്തരമൊരു മുന്നേറ്റം ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന കാര്യത്തിൽ ആളുകളിൽ ഒരു വ്യത്യാസം സൃഷ്ടിക്കുമെന്നും അതേസമയം പിഴ ഒടുക്കുന്നത് വലിയ സാമ്പത്തിക നഷ്ടം വരുന്നത് തടയുമെന്നും റാസൽ ഖൈമ പോലിസ് കമാണ്ടർ മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി അഭിപ്രായപ്പെട്ടു.ഔദ്യോഗിക രേഖകൾ പ്രകാരം ഈ വർഷത്തെ ആദ്യ ഒൻപത് മാസത്തെ കണക്കിൽ തന്നെ ഏകദേശം 219746 അമിത വേഗത കേസുകൾ വന്നിരുന്നു.
Post Your Comments