ന്യൂഡൽഹി: ഇന്ത്യയിൽ താമസമാക്കിയ 431 പാക് ന്യൂനപക്ഷങ്ങൾക്ക് കേന്ദ്ര സർക്കാർ ദീർഘ കാല വിസ അനുവദിച്ചു. ഹിന്ദു,സിക്ക്,ബുദ്ധ,ജൈന, പാഴ്സി എന്നീ മതവിഭാഗങ്ങളിലുള്ള ആളുകൾക്കാണ് ദീർഘ കാല വിസ അനുവദിച്ചിക്കുന്നത്. ഇവർ പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ താമസമാക്കിയവരാണ്. ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ് തുടങ്ങിയവ ലഭിക്കുന്ന ഇവർക്ക് രാജ്യമെങ്ങും സ്വതന്ത്രമായി സഞ്ചരിക്കാനും അനുമതി ഉണ്ട്.
കൂടാതെ ഇന്ത്യയിൽ .തൊഴിൽ ചെയ്ത് വേതനം കൈപ്പറ്റുന്നതിനും ഇവർക്ക് തടസമുണ്ടാവില്ല. ഭൂസ്വത് വാങ്ങാനുള്ള അവകാശവും ഇവർക്കുണ്ട്. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനു റിസേർവ് ബാങ്കിന്റെ മുൻകൂർ അനുമതിയും ആവശ്യമില്ല. അംഗീകരിക്കപ്പെട്ട വിസകളിൽ കൂടുതലും മെഡിക്കൽ വിസ വിഭാഗത്തിൽ പെട്ടവയാണ്. കഴിഞ്ഞമാസം ലഭിച്ച 6025 അപേക്ഷകളിൽ 4057 എണ്ണം തീർപ്പാക്കി.
പാകിസ്ഥാനും ബംഗ്ലാദേശുമടക്കമുള്ള രാജ്യങ്ങളിൽ പീഡനങ്ങൾ അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് വളരെ ആശ്വാസമാണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തതാണ് ഈ റിപ്പോർട്ട്.
Post Your Comments