തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ ചട്ടറ്റങ്ങൾക്ക് വിപരീതമായി സംസ്ഥാനത്ത മെഡിക്കൽ ഷോപ്പുകളിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള മരുന്ന് വിൽപ്പന വ്യാപകമായി തുടരുന്നു.ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രം വിറ്റഴിക്കേണ്ട വയാഗ്ര ഉൾപ്പെടെയുള്ള മരുന്നുകളാണ് അൻപതിരട്ടി വരെ വില ഉയർത്തി വിൽക്കുന്നത്.ഗർഭം അലസിപ്പിക്കുന്നതിനുള്ള 384 രൂപ വിലയുള്ള ഗുളിക പതിനായിരം വരെ ഉയർത്തിയാണ് വിറ്റഴിക്കുന്നത്.
രാജ്യത്ത് വിൽപന നിരോധിച്ച പല മരുന്നുകളും സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകളിൽ സുലഭമാണ് . അടുത്തിടെ ക്യാൻസർ രോഗത്തിനുള്ള മരുന്ന് ഇടനിലക്കാരും മരുന്ന് കമ്പനികളും ചേർന്ന് കൊള്ള വിൽപ്പന നടത്തുന്നതായി കണ്ടെത്തിയിരുന്നു.ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് മരുന്ന് പരിശോധനാ വിഭാഗം കേന്ദ്രത്തിന് കത്തയയ്ക്കും.
Post Your Comments