മുംബൈ ; ഇന്ത്യയിൽ പ്രഥമ പരിഗണന ഹിന്ദുക്കൾക്കു വേണമെന്ന് ശിവസേന. ഹിന്ദുക്കളുടെ രാജ്യമാണ് ഇന്ത്യ. ഹിന്ദുക്കൾക്ക് പിന്തുണ നൽകുന്ന സർക്കാർ കേന്ദ്രത്തിലുണ്ടായിട്ടും അയോധ്യയിലെ രാമക്ഷേത്ര നിർമാണം, കശ്മീരി പണ്ഡിറ്റുകളുടെ ഘർ വാപ്പസി മുതലായ കാര്യങ്ങൾക്കൊന്നും ഇതുവരെ പരിഹാരം കണ്ടിട്ടില്ലെന്നും ശിവസേന മുഖപത്രമായ സാമ്‌നയിൽ റിപ്പോർട്ട് ചെയുന്നു.
ഹിന്ദുക്കൾക്കാണ് ഇന്ത്യയിൽ ആദ്യ സ്ഥാനം. അതിനുശേഷം മാത്രമായിരിക്കും മറ്റു വിഭാഗക്കാരുടെ സ്ഥാനം. മുസ്ലിമുകൾക്ക് അൻപതിലധികം രാജ്യങ്ങൾ ഉള്ളപ്പോൾ ക്രിസ്ത്യാനികൾക്ക് അമേരിക്കയും യൂറോപ്പും പോലുള്ള രാജ്യങ്ങളും ബുദ്ധമതക്കാർക്ക് ചൈന, ജപ്പാൻ, ശ്രീലങ്ക, മ്യാൻമർ പോലുള്ള രാജ്യങ്ങളുമുണ്ട്. അതിനാൽ ഹിന്ദുക്കൾക്ക് ഇന്ത്യ അല്ലാതെ മറ്റു രാജ്യങ്ങൾ ഇല്ലെന്ന് സാമ്‌നയിൽ വ്യക്തമാക്കുന്നു.
ഹിന്ദു വിശ്വാസത്തോട് ആഭിമുഖ്യമുള്ള ഭൂരിഭാഗമടങ്ങിയവർ ഉൾപ്പെടുന്ന സർക്കാർ ആയിട്ടു പോലും അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ തയാറാകുന്നില്ല. പകരം എല്ലാം കോടതിക്കു വിട്ടുനൽകിയിരിക്കുകയാണ്. ദേശീയഗാനം പൊതുസ്ഥലങ്ങളിൽ കേൾപ്പിക്കുന്നതിനെ കുറിച്ചുമുള്ള നിലപാട് സാംനയിലൂടെ ശിവസേന പറയുന്നു ദേശീയ ഗാനം കേൾക്കുമ്പോൾ പലരും എഴുന്നേറ്റുനിൽക്കാതെ ദേശീയ ഗാനത്തെ അപമാനിക്കുന്നു. അത്തരത്തിലുള്ളവർക്കെതിരെ നടപടികളെടുക്കുന്നത് ഹിന്ദുത്വ താൽപര്യ സർക്കാർ കാട്ടിക്കൊടുക്കണമെന്നും മുഖപ്രസംഗത്തിൽ ശിവസേന പറയുന്നു.
Post Your Comments