Latest NewsIndia

നൈജീരിയന്‍ പൗരന്മാർ ആശുപത്രിയില്‍ വെച്ച് ഏറ്റുമുട്ടി

ന്യൂഡല്‍ഹി: നൈജീരിയന്‍ സംഘങ്ങള്‍ ആശുപത്രിയില്‍ വെച്ച് ഏറ്റുമുട്ടി. ന്യൂഡല്‍ഹി സാകേതിലെ നീലു ഏഞ്ചല്‍ നഴ്സിങ് ഹോമിൽ ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ആക്രമണം ഉണ്ടായത്.  ഭയന്ന ആശുപത്രി ജീവനക്കാര്‍ ശുചിമുറിയില്‍ അഭയം തേടി.

ഗുരുതരമായി പരിക്കേറ്റ മൂന്ന് നൈജീരിയന്‍ പൗരന്മാര്‍ പുലർച്ചെ ആശുപത്രിയിലെത്തി. പന്ത്രണ്ടോളം നൈജീരിയന്‍ പൗരന്മാര്‍ ഈസമയം പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു  കുറച്ച് കഴിഞ്ഞു ഓട്ടോറിക്ഷയില്‍ മറ്റൊരു നൈജീരിയന്‍ പൗരന്‍  വന്നിറങ്ങി ആശുപത്രിയിലേക്ക് കയറിയതോടെ പുറത്തു നിന്നവര്‍ ഇയാളുടെ പിന്നാലെയെത്തുകയും ആക്രമിക്കുകയുമായിരുന്നു എന്ന് ആശുപത്രിയിലെ ഒരു ജീവനക്കാരൻ പറഞ്ഞു.  ആശുപത്രിക്കുള്ളില്‍ കടന്ന സംഘം എതിര്‍ സംഘത്തില്‍ പെട്ടവരെ ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ച സുരക്ഷാജീവനക്കാരനും ഇവരില്‍നിന്ന് മര്‍ദനമേറ്റു.

ഇതേ തുടർന്ന് ആശുപത്രിയുടെ വാതില്‍ പൂട്ടുകയും ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശുചിമുറിയില്‍ അഭയം തേടുകയുമായിരുന്നു. പോലീസെത്തിയതോടെ ആക്രമണകാരികള്‍ ഓടി രക്ഷപ്പെട്ടു എന്ന് ജീവനക്കാരൻ പറയുന്നു. സംഘങ്ങള്‍ ഏറ്റമുട്ടുന്നതിന്റെ സിസി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button