ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ അടിയന്തര പ്രാബല്യത്തില്‍ പിരിച്ചുവിട്ടു. വനിതാ ശിശു വികസന വകുപ്പിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. 2017ല്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്സേന നടപടിക്ക് അംഗീകാരം നല്‍കുകയായിരുന്നു.
ധനവകുപ്പിന്റെയും ലഫ്റ്റനന്റ് ഗവര്‍ണറുടെയും അനുമതിയില്ലാതെയാണ് അന്നത്തെ ഡിസിഡബ്ല്യു ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍ ഈ ജീവനക്കാരെ ജോലിയില്‍ പ്രവേശിപ്പിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. ഡി.സി.ഡബ്ല്യു നിയമപ്രകാരം 40 തസ്തികകള്‍ മാത്രമാണ് അനുവദിച്ചതെന്നും അധിക അംഗങ്ങളെ നിയമിക്കുന്നതിന് അംഗീകാരം വാങ്ങിയിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നു.
അവരെ കരാര്‍ ജീവനക്കാരായി ഉള്‍പ്പെടുത്താന്‍ ഡല്‍ഹി വനിതാ കമ്മീഷന് അധികാരമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. സ്റ്റാഫിനെ നിയമിക്കുമ്പോള്‍ ഡിസിഡബ്ല്യു കൃത്യമായ നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും ഓരോ തസ്തികയ്ക്കുമുള്ള അധിക ജീവനക്കാരുടെ യഥാര്‍ത്ഥ ആവശ്യകതയും യോഗ്യതാ മാനദണ്ഡങ്ങളും വിലയിരുത്തുന്നതിന് ഒരു പഠനവും നടത്തിയിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നു.
ജീവനക്കാരെ ഉള്‍പ്പെടുത്തുന്നതിന് ഡല്‍ഹി സര്‍ക്കാരില്‍ നിന്ന് ഭരണാനുമതിയും ചെലവും ലഭിച്ചിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നു.
Post Your Comments