KeralaLatest NewsNewsTechnology

പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ പാക്കേജുമായി ബി.എസ്.എൻ.എൽ

കൊല്ലം: പുതിയ പാക്കേജുമായി ബി.എസ്.എൻ.എൽ. പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കു 60 ശതമാനം ആനുകൂല്യവുമായിട്ടാണ് ബിഎസ്എൻഎൽ എത്തിയിരിക്കുന്നത്. മുൻകൂർ പണമടയ്ക്കുന്ന നിലവിലുള്ളതും പുതിയതുമായ പോസ്റ്റ് പെയ്‌ഡ്‌ മൊബൈൽ വരിക്കാർക്ക് നവംബർ ഒന്നു മുതലാണു പ്രതിമാസ നിശ്ചിത ചാർജിൽ 60 ശതമാനം വരെ ആനുകൂല്യം പ്രഖ്യാപിച്ചത്. പ്ലാൻ-325നു 975 രൂപയും, പ്ലാൻ-525നു 2205 രൂപയും, പ്ലാൻ-799നു 4794 രൂപയും 12 മാസത്തേക്ക് മുൻകൂറായി പണം അടയ്ക്കുന്നവർക്കു ഡിസ്‌കൗണ്ടായി ലഭിക്കും.

മാത്രമല്ല പോസ്റ്റ് പെയ്‌ഡ്‌ പ്ലാനുകളുടെ സൗജന്യ ഡാറ്റാ പരിധിയിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്. പ്ലാൻ 225നു മൂന്നു ജിബിയും പ്ലാൻ 525 നു 15 ജിബിയും പ്ലാൻ 799നു 60 ജിബിയും പ്ലാൻ 1525 നു വേഗത പരിമിതികളില്ലാതെ ഡേറ്റയും ലഭിക്കും. പുതിയ പോസ്റ്റ് പെയ്‌ഡ്‌ കണക്‌ഷൻ നവംബർ മാസത്തിൽ എടുക്കുന്നവർക്ക് ആക്ടിവേഷൻ, സിം ചാർജുകൾ ഒഴിവാക്കിയിട്ടുണ്ടെന്നും ബിഎസ്എൻഎൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button