Latest NewsnewsKerala

ശബരിമല ‘പുണ്യ ദർശനം’ കോംപ്ലക്സിന് തടസവാദവുമായി വനം വകുപ്പ്.

പത്തനംതിട്ട : ശബരിമലയിലെ പുണ്യ ദർശനം കോംപ്ലക്സ് നിർമ്മാണത്തിന് തടസവാദവുമായി വനം വകുപ്പ് രംഗത്ത്.കോംപ്ലക്സിനായി കണ്ടെത്തിയ സ്ഥലത്തെക്കുറിച്ച് അറിയിച്ചില്ലെന്ന് കാണിച്ച് വനം വകുപ്പ് മന്ത്രി കെ രാജു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കത്തയച്ചു.

ഈ മാസം 17 നാണ് മുഖ്യമന്ത്രി ശബരിമലയിൽ വിനോദ സഞ്ചാര വകുപ്പ് നിർമ്മിക്കുന്ന അതിഥി മന്ദിരമായ പുണ്യ ദർശനം കോംപ്ളക്സിന് തറക്കല്ലിട്ടത് .എന്നാൽ ഇത് സ്ഥാപിക്കുന്ന സ്ഥലം നേരിട്ടു പരിശോധിച്ച ശേഷമാണ് വനം മന്ത്രി തടസ്സവാദം ഉന്നയിച്ച് ദേവസ്വം മന്ത്രിക്ക് കത്തയച്ചത് .അതിഥി മന്ദിരം സ്ഥാപിക്കുന്ന സ്ഥലത്തെക്കുറിച്ച് വനം വകുപ്പിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി കത്തിൽ പറയുന്നു.

നിലവിലെ സ്ഥലം ദേവസ്വം ഭൂമിയോ , പെരിയാർ കടുവാ സങ്കേതത്തിന്‍റെ ഭൂമിയോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് കത്തിൽ പറയുന്നു. മുഖ്യമന്ത്രി നടത്തിയ യോഗത്തിൽ ഉന്നയിച്ച പോലെ മരം മുറിക്കാനുള്ള അപേക്ഷ ലഭിച്ചിട്ടില്ല എന്നും കത്തിലുണ്ട്.

തീർത്ഥാടനക്കാലത്ത് അപകടം ഒഴിവാക്കാൻ ദേവസ്വം ബോർഡ് നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന സമാന്തര ട്രാക്ടർ റോഡ് കടുവാ സങ്കേതത്തിലായതിനാൽ അതിനും അംഗീകാരം നൽകാനാവില്ലെന്ന് വനം മന്ത്രി കത്തിൽ വ്യക്തമാക്കി .തീർത്ഥാടകർ പോകുന്ന വലിയ നടപ്പന്തൽ ഒഴിവാക്കി ട്രാക്ടർ വഴി തിരിച്ചു വിടാനുള്ള പദ്ധതിയാണ് ഇതോടെ ഇല്ലാതായത് . സ്വാമി അയ്യപ്പൻ റോഡിലെ ഇളനീർ വിൽപ്പന നിർത്തണമെന്നും കത്തിൽ പറയുന്നു.

എന്നാൽ മുഖ്യമന്ത്രി കോപ്ലക്സിനുൾപ്പെടെ ശിലാസ്ഥാപനം നടത്തുമ്പോൾ വനം മന്ത്രിയും അന്ന് ഒപ്പമുണ്ടായിരുന്നു. അന്ന് ഉന്നയിക്കാത്ത തടസ്സവാദങ്ങളാണ് ഇന്ന് ഉയർത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button